എത്തിപ്പോയി ഞങ്ങളുടെ രാജകുമാരൻ; ആദ്യം ടെസ്റ്റ് സെഞ്ചുറി, ഇപ്പോൾ ആൺകുഞ്ഞും, സന്തോഷം അടക്കാനാകാതെ സർഫറാസ് ഖാൻ

sarfaraz-khan

ഇന്ത്യൻ ക്രിക്കറ്റ് താരം സർഫറാസ് ഖാനും ഭാര്യ റൊമാന സഹൂറിനും ആൺകുഞ്ഞ് പിറന്നു. ഞങ്ങളുടെ രാജകുമാരൻ എത്തി എന്ന അടിക്കുറിപ്പോടെ സർഫറാസ് ഖാൻ തന്നെയാണ് പിതാവായ വാർത്ത സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. കുഞ്ഞിന്റെ ചിത്രവും നൽകിയിരുന്നു.

ന്യൂസിലാൻഡിനെതിരെ കന്നി ടെസ്റ്റ് സെഞ്ചുറി നേടി അധികം വൈകാതെയാണ് ഈ സന്തോഷ വാർത്ത വന്നത്. തിങ്കളാഴ്ച വൈകുന്നേരമായിരുന്നു കുഞ്ഞിന്റെ ജനനം. ഫോട്ടോയിൽ സർഫറാസിന്റെ പിതാവും കൂടെയുണ്ടായിരുന്നു.

Also Read: വാലറ്റത്തില്‍ തൂങ്ങി രക്ഷപ്പെട്ട് ദക്ഷിണാഫ്രിക്ക; അവസാന വിക്കറ്റ് കൂട്ടുകെട്ടുകളില്‍ പിറന്നത് 200 റണ്‍സ്, ബംഗ്ലാദേശിന് വീണ്ടും തകര്‍ച്ച

ആദ്യ ഇന്നിങ്സിൽ 46 റൺസിന് ഇന്ത്യ ഓൾ ഔട്ടായിരുന്നു. എന്നാൽ രണ്ടാം ഇന്നിങ്സിൽ 462 റൺസ് നേടിയത് സർഫറാസിൻ്റെ സെഞ്ച്വറിയുടെ ബലത്തിലായിരുന്നു. 150 റൺസാണ് സർഫറാസ് എടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News