സെഞ്ച്വറിയുമായി സർഫറാസ് ഖാൻ; ബാസ്ബോൾ ശൈലിയിൽ അടിച്ചുകളിച്ച് കൂറ്റൻ ലീഡിനെ മറികടക്കാൻ ഇന്ത്യ

Sarfaraz Khan

ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റിൽ കൂറ്റൻ ലീഡിനെ മറികടക്കാൻ പൊരുതി ഇന്ത്യ. 356 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡാണ് ന്യൂസീലാൻഡ് ഇന്ത്യക്ക് മുന്നിൽ ഉയർത്തിയിട്ടുള്ളത്. സമനിലയെങ്കിലും ലക്ഷ്യമിട്ട് പൊരുതുന്ന ഇന്ത്യക്കായി രണ്ടാം ഇന്നിങ്സിൽ കരിയറിലെ ആദ്യ അന്താരാഷ്‌ട്ര സെഞ്ച്വറി നേടി സർഫറാസ്‌ ഖാന്‌. 110 ബോളിൽ 13 ഫോറുകളും മൂന്ന്‌ സിക്‌സറുകളും ഉൾപ്പെടുന്നതാണ് സർഫറാസ്‌ ഖാന്റെ സെഞ്ച്വറി.

Also Read: രഞ്ജി ട്രോഫി; കർണാടകക്കെതിരെ കേരളത്തിന് മികച്ച തുടക്കം

മൂന്നാം ​ദിനം കളി നിർത്തുമ്പോൾ അവസാന ബോളിൽ വിരാട് കോലി ഔട്ട് ആയിരുന്നു. 70 റൺസായിരുന്നു കോലിയുടെ സംഭാവന. പരുക്കിന്റെ ആശങ്ക അലട്ടിയിരുന്ന ഋഷഭ് പന്തിന്റെയൊപ്പമാണ് ഇന്ന് സർഫറാസ് ഖാൻ ഇന്നിങ്സ് ആരംഭിച്ചത്.

Also Read: രഞ്ജി ട്രോഫി; കർണാടകക്കെതിരെ കേരളത്തിന് മികച്ച തുടക്കം

ഇപ്പോൾ 44 പന്തിൽ 41 റൺസ് അടിച്ച പന്തും, 142 പന്തിൽ 115 റൺസും അടിച്ച സർഫറാസ് ഖാനുമാണ് ക്രീസിൽ. ഇന്ത്യയിപ്പോൾ 3 വിക്കറ്റ് നഷ്ടത്തിൽ 324 റൺസ് നേടിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News