കരവിരുതിൽ തീർക്കുന്ന മഹാത്ഭുതങ്ങളുമായി, സർഗാലയ അന്താരാഷ്ട്ര കരകൗശല മേളയ്ക്ക് തുടക്കമായി

Sargaalaya

അന്താരാഷ്ട്ര കരകൗശല മേളയ്ക്ക് സർഗാലയ ഒരുങ്ങി.15 ഓളം വിദേശ രാജ്യങ്ങളിൽ നിന്നും 25 ഓളം സംസ്ഥാനങ്ങളിൽ നിന്നുമെത്തിയ കലാകാരന്മാർ കരവിരുതിൽ തീർക്കുന്ന മഹാത്ഭുതങ്ങളാണ് മേളയിൽ ഉള്ളത്. മേള മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.

ഈ മാസം 20 മുതൽ 2025 ജനുവരി 06 വരെ ഇരിങ്ങൽ സർഗാലയ ആർട്സ് & ക്രാഫ്റ്റ്സ് വില്ലേജിൽ വെച്ച് നടക്കുന്ന മേള മന്ത്രിമുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. സർഗാലയ വിപുലീകരണത്തിൻ്റെ അടുത്ത ഘട്ടത്തിലേക്ക് നീങ്ങുകയാണെന്നും മലബാറിൻ്റെ സാംസ്കാരിക പൈതൃകം മുഴുവനായും അനുഭവിക്കാൻ കഴിയുന്ന സങ്കേതമായി സർഗാലയ മാറാൻ പോവുകയാണെന്നും സർഗാലയ മുതൽ ബേപ്പൂർ വരെ നീളുന്ന ടൂറിസം സർക്യൂട്ടിന് 95.34 കോടി അനുവദിച്ചത് ടൂറിസം രംഗത്തെ വളർച്ചക്ക് വലിയ മുതൽക്കൂട്ടായെന്ന് മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് പറഞ്ഞു.

Also Read: കാനന വാസനെ കാണാൻ പുല്ലുമേടിലെ ദുർഘട വഴികൾ കടന്നും കാനന പാത താണ്ടിയും തീർഥാടകർ, കരുതലോടെ വനംവകുപ്പും അഗ്നിരക്ഷാ സേനയും

ചടങ്ങിൽ സർഗാലയ ഇന്റർനാഷണൽ ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് അവാർഡ് 2024 ആയ ബൾഗേറിയൻ കലാകാരി മഡ്ഡലീന പ്രട്രോവ ബോസ്ഹിലോവ അമിന് സമ്മാനിച്ചു 700 ഡോളറും മെമെന്റോയും സർട്ടിഫിക്കറ്റമാണ് പുരസ്കാരം. യൂത്ത് ക്രാഫ്റ്റ്പേഴ്സൺ അവാർഡ് ഇറാൻ സ്വദേശി ഫത്തേമെഹ് ആലിപ്പൂർ യൗസേഫിനും 400 ഡോളറും മെമെന്റോയും സർട്ടിഫിക്കറ്റുമാണ് പുരസ്കാരം, എന്നിവ മന്ത്രി സമ്മാനിച്ചു. പിടി ഉഷ എംപി അധ്യക്ഷത വഹിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News