കോൺ​ഗ്രസിനുള്ളിലെ പൊട്ടിത്തെറി; നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് സരിൻ

Dr P sarin

പാലക്കാട് നിയസഭ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി രാഹുല്‍ മാങ്കൂട്ടത്തിലിനെ പ്രഖ്യാപിച്ചതിൽ വിയോജിപ്പ് പ്രകടിപ്പിച്ച കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനർ പി സരിൻ പത്രസമ്മേളനത്തിൽ കോൺ​ഗ്രസ് നേതൃത്വത്തിനെതിരെ വൻ വിമർശനമുന്നയിച്ചു. സ്ഥാനാർത്ഥിത്വ ചർച്ച പ്രഹസനമായിരുന്നുവെന്നും. പിന്തുടർച്ചാവകാശം പോലെ പ്രഖ്യാപിക്കേണ്ടതല്ല സ്ഥാനാർത്ഥിത്വമെന്നും സരിൻ പറഞ്ഞു.

കോൺഗ്രസ് ചിലരുടെ വാക്ക് മാത്രം കേൾക്കുകയാണ് അങ്ങനെ പ്രഖ്യാപിക്കേണ്ടതല്ല സ്ഥാനാർത്ഥിത്വം. പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ തോറ്റാൽ തോൽക്കുന്നത് ​രാഹുൽ ​ഗാന്ധി ആയിരിക്കും. വെള്ളക്കടലാസിൽ അച്ചടിച്ചാൽ സ്ഥാനാർത്ഥിത്വം പൂർണമാവില്ല. ഒറ്റ വ്യക്തിയുടെ വാക്ക് കേട്ട് തീരുമാനിക്കരുത്, പിന്തുടർച്ചാവകാശം പോലെ പ്രഖ്യാപിക്കേണ്ടതല്ല സ്ഥാനാർഥിത്വം. കോൺഗ്രസ് തീരുമാനം പുനഃപരിശോധിക്കണമെന്നും സരിൻ പറഞ്ഞു.

2016ൽ സിവിൽ സർവീസ് രാജിവെച്ചാണ് താൻ കോൺഗ്രസിലേക്ക് എത്തിയത്. കോൺ​ഗ്രസിൽ വന്നത് ആരും ക്ഷണിച്ചിട്ടല്ല. ഞാൻ കോൺ​ഗ്രസിൽ എത്തുമ്പോൾ കോൺഗ്രസിന് കേന്ദ്രത്തിലോ കേരളത്തിലോ ഭരണം ഉണ്ടായിരുന്നില്ല. അധികാരം മോഹിച്ചല്ല ഞാൻ രാഷ്ട്രീയത്തിലേക്ക് വന്നതെന്നും സരിൻ പറഞ്ഞു.

കോൺഗ്രസിനുള്ളിൽ കെട്ടുറപ്പില്ല. സംഘടനാ കെട്ടുറപ്പ് സിപിഐഎമ്മിനെ കണ്ടുപഠിക്കണമെന്നും സരിൻ അഭിപ്രായപ്പെട്ടു. ജയിലിൽ കിടക്കുന്നതല്ല ത്യാഗം. ഇൻസ്റ്റാറീലിട്ടാൽ നേതാവാകില്ലെന്നും സരിൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News