കൊല്ലം സുധിയുടെ വിയോഗം സുഹൃത്തുക്കൾക്കും സിനിമാലോകത്തും ഒരുപോലെയാണ് വേദന നൽകിയത്. നിരവധി പേരാണ് സുധിയുമൊത്തുള്ള ഓർമ്മകൾ പങ്കു വച്ചിട്ടുള്ളത്. എന്നാലിപ്പോൾ സുധി അഭിനയിച്ച അവസാന ചിത്രത്തെ കുറിച്ചും ഡബ്ബിങിനെ കുറിച്ചുമാണ് ചെമ്പിൽ അശോകൻ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നത്. സ്വർഗ്ഗത്തിലെ കട്ടുറുമ്പ് സിനിമയിൽ സുധിയുടെ അഭിനയത്തെക്കുറിച്ചും, അദ്ദേഹം ബാക്കി വച്ചുപോയ ഡബ്ബിങ്ങിനെക്കുറിച്ചുമാണ് അദ്ദേഹം പറഞ്ഞത്.
also read :മെക്‌സിക്കോയിൽ ബസപകടം; ഇന്ത്യക്കാരുൾപ്പെടെ 18 പേർ മരിച്ചു
”സുധി അഭിയിച്ച അവസാന ചിത്രവും ഇതായിരിക്കാം. അവന്റെ വേർപാട് ലൊക്കേഷനിൽ നല്ല രീതിയിൽ ബാധിച്ചിരുന്നു. സുധിയുടെ ഷൂട്ട് കഴിഞ്ഞതായിരുന്നു. ആകെ ഡബ്ബിങ് പോര്ഷന് മാത്രമായിരുന്നു പെന്റിങ്. ശബ്ദം പോലും നൽകാൻ അവന് സാധിച്ചില്ല. ഞങ്ങൾ ഒരുമിച്ചുള്ള സീൻ ഇല്ലായിരുന്നു. വല്ലാത്തൊരു വേദന ആയിരുന്നു അവന്റെ മരണം നൽകിയത്”;എന്നാണ് ചെമ്പിൽ അശോകൻ പറഞ്ഞത്.
നല്ല ഡെപ്ത്തുള്ള ഒരു കഥാപാത്രം കിട്ടാൻ വേണ്ടി ആളുകളെ സമീപിക്കാറുണ്ടെന്നും, ഭാഗ്യദേവത, ദേശക്കാരൻ തുടങ്ങിയ കുറച്ച് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ഇരുപത്തിരണ്ടു വര്ഷം അഭിനയത്തിച്ചതിൽ നല്ല ഡെപ്ത്തുള്ള കഥാപാത്രത്തിനായി താൻ കാത്തിരിക്കുകയാണെന്നും, നാടകത്തിൽ നിന്നും തുടങ്ങിയതാണെന്നും അഭിമുഖത്തിൽ അശോകൻ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here