പാലക്കാടിനെ ഇളക്കിമറിച്ച് സരിന്റെ റോഡ് ഷോ; ആവേശത്തില്‍ ഇടത് ക്യാമ്പ്

പാലക്കാട് നഗരത്തെ ഇളക്കിമറിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. പി സരിന്റെ റോഡ് ഷോ. കോട്ടമൈതാനിയിലേക്കാണ് പ്രകടനം. വി കെ സനോജും വി വസീഫും സരിനോടൊപ്പം തുറന്ന ജീപ്പിലുണ്ട്. സരിന് പിന്തുണയുമായി ആയിരങ്ങളാണ് റോഡ് ഷോയില്‍ അണിനിരന്നത്. ഇതോടെ പാലക്കാട് അക്ഷരാര്‍ത്ഥത്തില്‍ തരംഗമായിരിക്കുകയാണ് സരിന്‍ ബ്രോ.

ALSO READ:പോത്തന്‍കോട് നവജാത ശിശുവിന്റെ മൃതദേഹം പുരയിടത്തില്‍ കുഴിച്ചിട്ട നിലയില്‍

ഇടതുപക്ഷ മുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ അവസരം കിട്ടിയതില്‍ സന്തോഷവും അഭിമാനവുമെന്ന് പി സരിന്‍ പറഞ്ഞു. ജനങ്ങളുടെ പ്രതിനിധിയാവാന്‍ മുന്നണി ചുമതലപ്പെടുത്തിയെന്നാണ് വിശ്വസിക്കുന്നത്. ഇനിയുള്ള ദിവസങ്ങളില്‍ രാഷ്ട്രീയം പറഞ്ഞു തന്നെ ജനങ്ങളുടെ മുന്നില്‍ നില്‍ക്കുമെന്നും പി സരിന്‍ കൂട്ടിച്ചേര്‍ത്തു.

ALSO READ:സീറ്റിനായി കോഴ; കേന്ദ്ര മന്ത്രി പ്രള്‍ഹാദ് ജോഷിയുടെ സഹോദരന്‍ അറസ്റ്റില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News