വെറും പത്ത് മിനുട്ട് മതി, തനി നാടന്‍ ശര്‍ക്കര പാല്‍ കൊഴുക്കട്ട തയ്യാറാക്കാം രുചികരമായ നാടന്‍ ശര്‍ക്കര പാല്‍ കൊഴുക്കട്ട തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം
ചേരുവകള്‍
ഇടിയപ്പ പൊടി 2 കപ്പ്
ശര്‍ക്കര പാനി 1 കപ്പ്
എള്ളെണ്ണ അര ടീസ്പൂണ്‍
തേങ്ങയുടെ ഒന്നാം പാല്‍ ഒന്നര കപ്പ്
തേങ്ങയുടെ രണ്ടാം പാല്‍ 1 കപ്പ്
തയ്യാറാക്കുന്ന വിധം
ഇടിയപ്പപ്പൊടിയില്‍ എള്ളെണ്ണയും ഉപ്പും ചേര്‍ത്തൊന്നു മിക്‌സ് ചെയ്യണം.
തിളച്ച വെള്ളം ഒഴിച്ച് ഇടിയപ്പത്തിന്റെ മാവ് പരുവത്തില്‍ കുഴച്ചെടുക്കണം.
കയ്യില്‍ എണ്ണ തടവി ചെറിയ ചെറിയ ഉരുളകള്‍ ആക്കി എടുക്കണം.
വെള്ളം തിളച്ചു കഴിയുമ്പോള്‍ ഉരുളകള്‍ ഇട്ടു കൊടുക്കാം.
വെന്തു കഴിയുമ്പോള്‍ ശര്‍ക്കരപാനിയും രണ്ടാം പാലും ചേര്‍ക്കാം.
കുറുകി വരുമ്പോള്‍ തീ ഓഫ് ചെയ്യാം. അവസാനം ഒന്നാം പാലും ചേര്‍ക്കാം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here