പറന്നു പറന്നു പറന്ന് ചെല്ലാൻ ഇനി പറക്കും ടാക്സി ഇന്ത്യയിലും

Sarla Aviation

ഇനി എല്ലായിടത്തും പറന്നെത്താം ഫ്ലൈയിംഗ് ടാക്‌സികൾ എത്തുന്നു. അതിന് ഇനിയും കാലം കുറേ എടുക്കും എന്നാണ് കരുതുന്നതെങ്കിൽ അത് തെറ്റിദ്ധാരണയാണ്. ലോകത്ത് ഫ്ലൈയിംഗ് ടാക്‌സികൾ എത്തിയാലും ഇന്ത്യയിൽ ഉടനെ എത്താൻ സാധ്യത ഇല്ല എന്ന് കരുതി ഇരിക്കുകയാണെങ്കിലും തെറ്റാണ്.

പക്ഷെ ഇന്ത്യയിൽ ഫ്ലൈയിംഗ് ടാക്‌സികൾ യാഥാർഥ്യമാകാൻ അധികം കാത്തിരിപ്പിന്റെ ആവശ്യമില്ല എന്ന അവകാശവാദവുമായി എത്തിയിരിക്കുകയാണ് എയ്‌റോസ്‌പേസ് സ്റ്റാർട്ടപ്പായ സർല ഏവിയേഷൻ. ഇപ്പോഴിതാ സർല ഏവിയേഷൻ തങ്ങളുടെ പ്രോട്ടോടൈപ്പ് എയർ ടാക്സിയായ ശൂന്യയെ ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോയിൽ അവതരിപ്പിച്ചിരിക്കുകയാണ്.

Also Read: എന്റമ്മോ! ദേ ആ പറക്കണ കാർ! എംജി സൈബര്‍സ്റ്റര്‍ ഇന്ത്യയിൽ

മണിക്കൂറിൽ 250 കിലോമീറ്റർ വരെ വേഗത കൈവരിക്കാനാവുന്ന ഫ്ലൈയിംഗ് ടാക്‌സിക്ക് 20-30 കിലോമീറ്റർ വരെ പറക്കാനാവും. ആദ്യത്തെ വനിതാ പൈലറ്റായ സർല തുക്രലിന്റെ പേരാണ് കമ്പനി സ്വീകരിച്ചിരിക്കുന്നത്. സ്റ്റാർട്ടപ്പായ സർല ഏവിയേഷന് ആക്‌സലിന്റെ നേതൃത്വത്തിൽ സീരീസ് എ ഫണ്ടിംഗിൽ 10 മില്യൺ യുഎസ് ഡോളർ സമാഹരിക്കാനും സാധിച്ചിട്ടുണ്ട്.

ഫ്ലിപ്കാർട്ട് സഹസ്ഥാപകൻ ബിന്നി ബൻസാൽ, സെറോദ സഹസ്ഥാപകൻ നിഖിൽ കാമത്ത് എന്നിവരുൾപ്പെടെയുള്ള പ്രമുഖ വ്യവസായികളും സർല ഏവിയേഷനിൽ നിക്ഷേപം നടത്തിയിട്ടുണ്ട്.

Also Read: ബ്രിട്ടീഷ് ആഡംബര കാര്‍ ലോട്ടസ് ഇന്ത്യയില്‍ ഷോറൂം തുറക്കുന്നു; എമിറ, എമേയ മോഡലുകള്‍ അവതരിപ്പിച്ചു

ബെംഗളൂരുവിലാവും ഫ്ലൈയിംഗ് ടാക്‌സി ആദ്യം അവതരിപ്പിക്കുക എന്നാണ് സർല ഏവിയേഷൻ പറഞ്ഞിരിക്കുന്നത്. അതിനുശേഷം മുംബൈ, ഡൽഹി, പൂനെ തുടങ്ങിയ മറ്റ് പ്രധാന നഗരങ്ങളിലേക്ക് സേവനം വ്യാപിപ്പിക്കാനും സർല ഏവിയേഷൻ പദ്ധതിയിടുന്നുണ്ട്. ഇതിനുപുറമേ വേഗത്തിലുള്ള മെഡിക്കൽ സേവനങ്ങൾ നൽകുന്നതും ലക്ഷ്യമിട്ടുള്ള സൗജന്യ എയർ ആംബുലൻസ് സർവീസ് ആരംഭിക്കാനും സർല ഏവിയേഷൻ പദ്ധതിയിടുന്നുണ്ട്.

പറക്കും ടാക്‌സികൾ ലോകത്തെ ഗതാഗത സംവിധാന സങ്കൽപ്പത്തെ പൊളിച്ചെഴുതുമെന്നാണ് കരുതുന്നത്. ലോകത്തിന്റെ പല കോണുകളിലായി പുത്തൻ ​ഗതാ​ഗതമാർ​ഗം തുറക്കുന്നതിനായി ഫ്ലൈയിംഗ് ടാക്‌സികൾ ഒരുങ്ങി കഴിഞ്ഞിരിക്കുകയാണ് ദുബായിൽ ഫ്ലൈയിങ് ടാക്സിയുടെ പരീക്ഷണ പറക്കൽ കഴി‍‍‍ഞ്ഞതോടെ പറക്കും ടാക്‌സികൾക്കായി കാത്തിരിക്കുകയാണ് ലോകം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News