സരോജിനി ബാലാനന്ദന്റെ മൃതദേഹം സംസ്‌ക്കരിച്ചു

അന്തരിച്ച കമ്മ്യൂണിസ്റ്റ് നേതാവ് സരോജിനി ബാലാനന്ദന്റെ മൃതദേഹം സംസ്‌ക്കരിച്ചു. രാവിലെ 11 ന് കളമശ്ശേരിയിലെ പൊതു ശ്മശാനത്തിലായിരുന്നു സംസ്‌ക്കാരം. മന്ത്രി പി. രാജീവ് , സിപി ഐ എം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം സ്വരാജ്, ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ തുടങ്ങിയവര്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു.

കളമശ്ശേരിയിലെ വീട്ടില്‍ പൊതു ദര്‍ശനത്തിനു ശേഷം 11മണിയോടെയാണ് മൃതദേഹം ശ്മശാനത്തിലെത്തിച്ചത്. സഹപ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളോടെ പ്രിയ നേതാവിന് യാത്രാമൊഴിയേകുകയായിരുന്നു. തുടര്‍ന്ന്, കളമശ്ശേരി പൊതു ശ്മശാനത്തില്‍ തിങ്ങിനിറഞ്ഞ പാര്‍ട്ടി പ്രവര്‍ത്തകരുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തില്‍ സരോജിനി ബാലാനന്ദന്റെ മൃതദേഹം സംസ്‌കരിച്ചു.

Also Read: ഇന്ത്യയുടെ അഭിമാന താരം ആര്‍.പ്രഗ്‌നാനന്ദയ്ക്ക് ജന്മനാട്ടില്‍ ഉജ്ജ്വല വരവേല്‍പ്പൊരുക്കി തമിഴ്‌നാട് സര്‍ക്കാര്‍

ബുധനാഴ്ച രാത്രി മുഖ്യമന്ത്രി പിണറായി വിജയന്‍ ,എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍, പി ബി അംഗം എം എ ബേബി തുടങ്ങിയവര്‍ കളമശ്ശേരിയിലെ വീട്ടിലെത്തി സരോജിനി ബാലാനന്ദന് ആദരാഞ്ജലി അര്‍പ്പിച്ചിരുന്നു. ചൊവ്വാഴ്ച രാത്രി അന്തരിച്ച സിപിഐ എം മുന്‍ സംസ്ഥാന കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവുമായിരുന്ന സരോജിനി ബാലാനന്ദന്റെ മൃതദേഹം ബുധനാഴ്ച പകല്‍ 3 മണിയോടെ പൊതു ദര്‍ശനത്തിനായി കളമശ്ശേരി ടൗണ്‍ ഹാളിലെത്തിച്ചപ്പോള്‍ നൂറു കണക്കിന് പേരാണ് അന്തിമോപചാരം അര്‍പ്പിക്കാനെത്തിയത്.

Also Read: സ്വത്ത് സമ്പാദന കേസ്; മാത്യു കുഴല്‍നാടന് മറുപടി നല്‍കി സി വി വര്‍ഗീസ്

സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍, മന്ത്രിമാരായ പി.രാജീവ്, ആര്‍ ബിന്ദു, സി പി ഐ എം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം സ്വരാജ്, ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാക്കളായ പി.കെ ശ്രീമതി ടീച്ചര്‍, സി എസ് സുജാത മറ്റ് സി പി ഐ എം സംസ്ഥാന ജില്ലാ നേതാക്കളും മഹിളാ അസോസിയേഷന്‍ നേതാക്കളും അന്ത്യാഭിവാദ്യം അര്‍പ്പിച്ചിരുന്നു. കൂടാതെ സാമൂഹ്യ സാംസ്‌ക്കാരിക രംഗത്തെ പ്രഗല്ഭരും സരോജിനി ബാലാനന്ദന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയിരുന്നു. പിന്നീട് കളമശ്ശേരി ഏരിയാ കമ്മിറ്റി ഓഫീസായ ബി ടിആര്‍ മന്ദിരത്തിലും തുടര്‍ന്ന് വീട്ടിലും പൊതു ദര്‍ശനമുണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News