സിപിഐഎം നേതാവ്  സരോജിനി ബാലാനന്ദൻ അന്തരിച്ചു

സരോജിനി ബാലാനന്ദൻ അന്തരിച്ചു. സിപിഐഎം നേതാവും ദീർഘകാലം പോളിറ്റ് ബ്യൂറോ അംഗവുമായിരുന്ന ഇ ബാലാനന്ദന്റെ പത്നിയാണ്. പറവൂരിലെ ഡോൺ ബോസ്കോ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. മരണം സംഭവിച്ചത് രാത്രി 9 മണിയോടെയായിരുന്നു.

മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ ഉച്ചയ്ക്ക് 2 മണിക്ക് എടുക്കും. തുടർന്ന് മൂന്നുമണി മുതൽ 6 മണി വരെ കളമശ്ശേരി ടൗൺഹാളിൽ പൊതുദർശനത്തിന് വെച്ച ശേഷം വൈകിട്ട് ആറുമണിക്ക് കളമശ്ശേരി സിപിഐഎം ഏരിയ കമ്മിറ്റി ഓഫീസിൽ എത്തിക്കും. രാത്രി എട്ടുമണിക്ക് വീട്ടിലെത്തിക്കും. വ്യാഴാഴ്ച രാവിലെ 11 മണിക്ക് കളമശ്ശേരി പൊതു ശ്മശാനത്തിൽ സംസ്കാരം നടക്കും.

ALSO READ: ഹരിപ്പാട് അയല്‍വാസിയെ വെടിവെച്ച് കൊന്ന കേസ്; പ്രതികള്‍ പിടിയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News