അനന്യയുടെ പാട്ടിന് സര്‍വശ്രേഷ്ഠ ദിവ്യാംഗ്ജന്‍ പുരസ്‌കാരം. 18 വയസ്സിനു മുകളില്‍ പ്രായമുള്ള ഭിന്നശേഷിക്കാരായ പ്രതിഭകളുടെ കലാമികവിനാണ് അനന്യയുടെ പാട്ടിന് സര്‍വശ്രേഷ്ഠ ദിവ്യാംഗ്ജന്‍ പുരസ്‌കാരം ലഭിച്ചത്.
ഡിസംബര്‍ മൂന്നിന് ദില്ലിയില്‍ രാഷ്ട്രപതി പുരസ്‌കാരം സമ്മാനിക്കും. ഓരോ വര്‍ഷം കടന്നുപോകുമ്പോഴും അനന്യയെത്തേടി പുരസ്‌കാരങ്ങളെത്തുന്നതിലെ സന്തോഷത്തിലാണ് വീട്ടുകാര്‍. ഉള്ളിലെ സംഗീതത്തിന് ഊര്‍ജമായി ഇക്കുറി ദേശീയ പുരസ്‌കാരമായ സര്‍വശ്രേഷ്ഠ ദിവ്യാംഗ്ജന്‍ ലഭിച്ചതില്‍ വലിയ അഭിമാനം തോന്നുന്നു എന്ന് മാതാപിതാക്കള്‍ പറഞ്ഞു.
ഏകദേശം രണ്ടരവയസ്സുള്ളപ്പോഴാണ് അനന്യയ്ക്ക് ഓട്ടിസമുള്ളതായി വീട്ടുകാര്‍ തിരിച്ചറിഞ്ഞത്. ഭിന്നശേഷിക്കാരിയായ അനന്യയുടെ ഓരോ ശ്വാസത്തിലും സംഗീതമാണ്. വളരെ ചെറിയ പ്രായ ത്തില്‍ത്തന്നെ മേശമേല്‍ താളംപിടിച്ചും പാട്ടിനു ചെവിയോര്‍ത്തും അവള്‍ സംഗീതത്തോടുള്ള താത്പര്യം പ്രകടിപ്പിച്ചു.
മറ്റൊന്നും മിണ്ടാതെ പാട്ടിനായി മാത്രം ചുണ്ടനക്കിയ ബാല്യമാണ് അനന്യയുടേത്. സംഗീതം പഠിക്കാതെതന്നെ നാലാംവയസ്സില്‍ കീബോര്‍ഡ് വായിക്കാന്‍ തുടങ്ങി. ഏതുപാട്ടും റിഹേഴ്സല്‍ കൂടാതെ അനന്യ കീബോര്‍ഡില്‍ വായിക്കും.
2022-ല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭിന്നശേഷി പുര സ്‌കാരവും കഴിഞ്ഞവര്‍ഷം ഉജ്ജ്വ ലബാല്യം പുരസ്‌കാരവും അനന്യ യ്ക്കു ലഭിച്ചിരുന്നു. വഴുതക്കാട് റോട്ടറി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്‍നീഡ് ഓഫ് സ്‌പെഷ്യല്‍ കെയര്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ് അനന്യ.
അച്ഛന്‍ കൊല്ലം ശൂരനാട് സ്വദേശിയായ ബി.ബി ബിജേഷ് തിരുവനന്തപുരത്ത് റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥനാണ്. അമ്മ: അനുപമ. സഹോദരന്‍: ആരോണ്‍, പാങ്ങോട് കേന്ദ്രീയ വിദ്യാലയയിലെ പ്ലസ്ടു വിദ്യാര്‍ഥിയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here