ശശി തരൂർ സംഘപരിവാർ പൗരനായി മാറുന്നുവെന്ന് എ എ റഹീം എം പി. പലസ്തീൻ വിഷയത്തിൽ അദ്ദേഹം എടുത്ത നിലപാടിലും ഇത് വ്യക്തമാണെന്നും റഹീം പറഞ്ഞു. എല്ലാം വോട്ടിന് വേണ്ടിയാണെന്നും ഭരണഘടനാ മൂല്യങ്ങളും ജനാധിപത്യവും പ്രധാനമല്ലെന്നും റഹീം കൂട്ടിച്ചേർത്തു. ശശി തരൂരിൻ്റെയും ഡി കെ ശിവകുമാറിൻ്റെയും പ്രസ്താവന വോട്ട് രാഷ്ട്രീയത്തിന് വേണ്ടിയാണെന്നും അദ്ദേഹം പ്രതികരിച്ചു.
Also read:പ്രാതലിനൊപ്പം ദിവസവും ഉൾപ്പെടുത്താം പ്രോട്ടീനുകളുടെ കലവറയായ മുട്ട
അതേസമയം, അയോധ്യ പ്രതിഷ്ഠ ചടങ്ങില്‍ കോണ്‍ഗ്രസ് എടുത്ത നിലപാട് എന്താണെന്ന് വ്യക്തമാക്കണമെന്ന് എ എ റഹീം എംപി.ഹിമാചല്‍ പ്രദേശില്‍ പൊതു അവധി പ്രഖ്യാപിച്ചതും കര്‍ണാടകയില്‍ ഔദ്യോഗികമായി മുഴുവന്‍ ക്ഷേത്രങ്ങളിലും പ്രത്യേക പൂജ ആഹ്വാനം ചെയ്തതും വ്യക്തമാക്കണമെന്ന് എ എ റഹീം പറഞ്ഞു.
Also read:സംസ്ഥാനത്തിന് കിട്ടേണ്ട അർഹമായ തുക വെട്ടിക്കുറയ്ക്കാൻ ഉന്നതർ തന്നെ ഇടപെടുന്നു: കെ എൻ ബാലഗോപാൽ
ഭരണഘടനാ പദവി വഹിക്കുന്ന ആളുകള്‍ ഇത്തരം കാര്യങ്ങളില്‍ ഏര്‍പ്പെടരുതെന്നത് കോണ്‍ഗ്രസ് മറക്കുന്നു. എന്താണ് എഐസിസി യുടെ നിലപാട്? ഇന്നലെ മധ്യപ്രദേശില്‍ ക്രൈസ്തവ ആരാധനാലയത്തില്‍ ജയ്ശ്രീരാം വിളികള്‍ മുഴക്കി കാവി കൊടി കെട്ടി. എവിടെയായിരുന്നു പ്രതിപക്ഷത്തുള്ള കോണ്‍ഗ്രസ് പാര്‍ട്ടി ? യൂത്ത് കോണ്‍ഗ്രസും കോണ്‍ഗ്രസും ഉറങ്ങിപ്പോയോ?ഇതുപോലെ ഒരു സംഭവം കേരളത്തില്‍ ഉണ്ടായാല്‍ സിപിഎമ്മും ഡിവൈഎഫ്‌ഐയും സ്വീകരിക്കുന്ന നിലപാട് ഇങ്ങനെയായിരിക്കില്ല റഹീം കൂട്ടിച്ചേര്‍ത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here