‘വയനാട് ദുരന്തത്തിൽ കേന്ദ്രം കേരളത്തെ കുറ്റപ്പെടുത്തിയപ്പോൾ ഇവിടുത്തെ മാധ്യമങ്ങൾ സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ തയ്യാറായില്ല’: ശശികുമാർ

sasikumar

തിരുവനന്തപുരം: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി കേരളത്തെ കുറ്റപ്പെടുത്തിയപ്പോൾ ഇവിടുത്തെ മാധ്യമങ്ങൾ സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ തയ്യാറായില്ലെന്ന് പ്രശസ്ത മാധ്യമപ്രവർത്തകൻ ശശികുമാർ പറഞ്ഞു. കൈരളി ടിവിയുടെ ഇരുപത്തിയഞ്ചാം വാർഷിക പരിപാടിയുടെ തുടക്കംകുറിച്ചുകൊണ്ട് സംഘടിപ്പിച്ച ‘കേരളത്തിലെ മാധ്യമങ്ങൾ ഇന്നലെ ഇന്ന് നാളെ’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച മാധ്യമസെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

‘വയനാട്ടിലെ ദുരന്ത സമയത്ത് കേന്ദ്രമന്ത്രി കേരളത്തിനെതിരെ പറഞ്ഞു. മുഖ്യമന്ത്രി ഇത് തിരുത്തി പറഞ്ഞു. എന്നാൽ കേരളത്തിലെ മാധ്യമങ്ങൾ ഇതിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ തയ്യാറായില്ല. ഹിന്ദു പത്രം കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയില്ല എന്ന് വാർത്ത പുറത്തുകൊണ്ടുവന്നു. പിന്നീടാണ് മറ്റു മാധ്യമങ്ങൾ അത് എടുക്കാൻ തയ്യാറായത്’- ശശികുമാർ പറഞ്ഞു. അതേസമയം വയനാട്ടിലെ ദുരന്തസമയത്ത് കേരളത്തിലെ മാധ്യമങ്ങൾ നല്ല നിലയിൽ വാർത്ത നൽകിയെന്നും അതിനാലാണ് വിഷയത്തിന് ദേശീയപ്രാധാന്യം ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് മാധ്യമങ്ങൾ നേരിടുന്ന പ്രതിസന്ധികളിൽ ഒന്ന് മാധ്യമങ്ങൾക്കെതിരെ നടക്കുന്ന അക്രമമാണെന്ന് ശശികുമാർ പറഞ്ഞു. ഇന്ത്യയിൽ മാധ്യമങ്ങൾ വേട്ടയാടപ്പെടുന്നു. മറ്റൊന്ന് മാധ്യമങ്ങൾ സ്വയം കാട്ടിക്കൂട്ടുന്ന പ്രശ്നങ്ങളാണ്. ഇതുമൂലം മാധ്യമവിശ്വാസ്യത തകരുന്നു. ജനങ്ങൾ മാധ്യമങ്ങൾ പറയുന്നത് വിശ്വസിക്കണമോ അല്ലെങ്കിൽ അത് വെറും ആസ്വാദനം മാത്രമായി എന്ന നിലയിലേക്ക് എത്തിയിരിക്കുന്നു. ലോകത്തെ തന്നെ മാധ്യമ വിശ്വാസ്യത തകർന്നുകൊണ്ടിരിക്കുന്നു. പൂർണ്ണമായ അന്വേഷണം നടത്താതെ മാധ്യമങ്ങൾ വാർത്ത നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വാർത്താ മാധ്യമങ്ങൾ പുതിയ വഴികൾ തേടേണ്ട കാലമാണിതെന്ന് ശശികുമാർ പറഞ്ഞു. ഇല്ലെങ്കിൽ പുതിയ തലമുറ മാധ്യമങ്ങളെ തിരസ്കരണിക്കും. മാറ്റമുണ്ടായില്ലെങ്കിൽ പുതിയ തലമുറ ടിവി ചാനലുകൾ കാണാതാകും. ചിന്ത കുഴപ്പമുണ്ടാകുന്ന അരോചകമായി വാർത്താചാനലുകൾ മാറും. കാൾ മാർക്സും, ഗാന്ധിയുമാണ് നൂറ്റാണ്ടുകളുടെ മികച്ച മാധ്യമപ്രവർത്തകരെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമപ്രവർത്തനത്തിൽ പുതിയ മാറ്റങ്ങൾ ഉണ്ടാകണം. ദൃശ്യമാധ്യമങ്ങളെയും പത്രമാധ്യമങ്ങളെയും സോഷ്യൽ മീഡിയ കൃത്യമായി നിരീക്ഷിക്കുന്നു. അത് വിലയിരുത്തപ്പെടുന്നു. സോഷ്യൽ മീഡിയകൾ വാർത്ത സൃഷ്ടിക്കുന്ന സാഹചര്യമുണ്ട്. അതിന്റെ ആധികാരികത പരിശോധിക്കാതെ മറ്റ് മാധ്യമങ്ങളുടെ ഹെഡ് ലൈനായത് മാറുന്നു. മാധ്യമസ്വാതന്ത്ര്യം മൂലധന താല്പര്യമാകരുത്. രാജ്യത്ത് മാധ്യമങ്ങളെ സെൻസർഷിപ്പ് കൊണ്ട് കെട്ടിയിരുന്നു. മൂലധന താൽപര്യങ്ങൾ ഉള്ളതുകൊണ്ട് തന്നെ കേന്ദ്ര ഏജൻസികളെ മാധ്യമങ്ങൾ ഭയക്കുന്നു. റേറ്റിങ്ങിനു വേണ്ടിയുള്ള മത്സരം മാധ്യമങ്ങളുടെ വിശ്വാസ്യതയ്ക്ക് കോട്ടംതട്ടിക്കുന്നുണ്ട്. എല്ലാ മേഖലയിലും റേറ്റിങ്ങിനായി മത്സരം നടക്കുന്ന കാലമാണെന്നും അദ്ദേഹം പറഞ്ഞു.

Sasikumar, Media Seminar, Kairali, Kairali News, Kairali TV

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News