വയനാടിന് കൈത്താങ്ങ്; സിഎംഡിആർഎഫിലേക്ക് 10 ലക്ഷം നൽകി എസ്എടി ആശുപത്രി ഹെൽത്ത് എഡ്യൂക്കേഷൻ സൊസൈറ്റി

CMDRF SAT

എസ് എ ടി ആശുപത്രി ഹെൽത്ത് എഡ്യൂക്കേഷൻ സൊസൈറ്റിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കുള്ള സംഭാവന ആശുപത്രി സൂപ്രണ്ട് എസ് ബിന്ദു മുഖ്യമന്ത്രിക്ക് കൈമാറി. സൊസൈറ്റിയുടെ സംഭാവനയും ജീവനക്കാരുടെ വിഹിതവും ചേർത്ത് 10 ലക്ഷം രൂപയാണ് ദുരിതമനുഭവിക്കുന്ന വയനാട്ടിലെ ജനങ്ങൾക്കായി മുഖ്യമന്ത്രിയ്ക്ക് കൈമാറിയത്. സൊസൈറ്റി എക്സിക്യുട്ടീവ് കമ്മറ്റിയംഗങ്ങളായ കെ വരദരാജൻ, എം ജെ നിസാം, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ യു സുഭാഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ALSO READ: ‘സ്വേച്ഛാധിപത്യത്തിനെതിരെ പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കണം’: മനീഷ് സിസോദിയ

അതേസമയം വയനാടിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായഹസ്തങ്ങളുടെ പ്രവാഹം. കുടുക്കപൊട്ടിച്ചും, മറ്റാവശ്യങ്ങള്‍ക്കുമായി മാറ്റിവെച്ച തുക കൈമാറിയാണ് വയനാടിനെ ഇവര്‍ ചേര്‍ത്തുപിടിക്കുന്നത്. വിവിധ സംഘടനകളും വ്യക്തികളും കഴിഞ്ഞ ദിവസവും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി. വയനാടിനെ ചേര്‍ത്തുപിടിക്കാന്‍, ദിനംപ്രതി നിരവധിയാളുകളാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായഹസ്തവുമായെത്തുന്നത്. അഞ്ച് കോടി രൂപ അദാനി ഫൗണ്ടേഷനും ഒന്നര കോടി രൂപ മഹീന്ദ്ര & മഹീന്ദ്രയും കൈമാറി.

കന്യാകുമാരി നൂറുല്‍ ഇസ്ലാം സെന്റര്‍ ഫോര്‍ ഹയര്‍ എഡ്യൂക്കേഷനും കേരള കര്‍ഷകസംഘവും ഒരു കോടി രൂപ വീതം സംഭാവന നല്‍കി. മുന്‍ മന്ത്രിമാരായ ഇ പി ജയരാജന്‍ – 33,000 രൂപയും പി കെ ഗുരുദാസന്‍ – 28,500 രൂപയും നല്‍കി.  ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി എന്‍. സുകന്യ – 30,000 രൂപയും തിരുവനന്തപുരം ഡിസിസി പ്രസിഡണ്ട് പാലോട് രവി – 33,000 രൂപയും കൈമാറി. സിപിഐ എം തിരുവനന്തപുരം ജില്ലാകമ്മിറ്റി – അഞ്ച് ലക്ഷം രൂപയും ചൈനൈയില്‍ നിന്നുള്ള ചലച്ചിത്ര താരങ്ങളുടെ കൂട്ടായ്മ – 1 കോടി രൂപയുമാണ് നല്‍കിയത്.

ALSO READ: വയനാട് ഒറ്റയ്ക്കല്ല, സാധ്യമായതെല്ലാം ചെയ്യുമെന്ന് പ്രധാനമന്ത്രി

കേരളാ സ്റ്റേറ്റ് കോ – ഓപ്പറേറ്റീവ് കണ്‍സ്യൂമര്‍ ഫെഡറേഷന്‍ ലിമിറ്റഡ് – ഒരു കോടി, കേരളാ സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റപ്രൈസസ് ലിമിറ്റഡ് – 25 ലക്ഷം, ലിഖിത ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഹൈദരാബാദ് – 25 ലക്ഷം, പിണറായി ഗ്രാമപഞ്ചായത്ത് – 15 ലക്ഷം, കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി – 15 ലക്ഷം, പയ്യന്നൂര്‍ കോ-ഓപ്പറേറ്റീവ് റൂറല്‍ ബാങ്ക് 10 ലക്ഷം, ജനത ചാരിറ്റബിള്‍ സൊസൈറ്റി വെള്ളൂര്‍ 10 ലക്ഷം എന്നിങ്ങനെയാണ് മറ്റു സംഭാവനകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here