ഉപഗ്രഹ സ്പെക്‌ട്രം ലേലം ചെയ്യില്ല; ഇന്ത്യയിലേക്കെത്താൻ റെഡിയായി സ്റ്റാർലിങ്ക്

Elon Musk

ടെലികോം സ്പെക്‌ട്രംപോലെ ഉപഗ്രഹ സ്പെക്‌ട്രവും ലേലം ചെയ്യണമെന്ന മുകേഷ് അംബാനിയുടെ റിലയൻസ് ജിയോയുടെയും സുനിൽ മിത്തലിന്റെ ഭാരതി എയർടെലിന്റെയും ആവശ്യം തള്ളി കേന്ദ്ര വാർത്താവിതരണമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ഉപഗ്രഹ ഇന്റർനെറ്റിനായി സ്പെക്‌ട്രം നേരിട്ടുലഭ്യമാക്കുമെന്നാണ് മന്ത്രിയുടെ പ്രസ്താവന. ഇതിന്റെ പിന്നാലെ ഇന്ത്യയിൽ ഉപഗ്രഹ ഇന്റർനെറ്റ് സേവനം ലഭ്യമാക്കാൻ സ്റ്റാർലിങ്ക് പൂർണസജ്ജമാണെന്ന് എക്സിൽ ഇലോൺ മസ്ക് കുറിക്കുകയും ചെയ്തു. സ്പെക്ട്രം വിതരണം ചെയ്യുന്നതിൽ വ്യക്തതവരുത്തിയതിന് അ​ദ്ദേഹം സർക്കാരിന് കുറുപ്പിൽ നന്ദി പറയുകയും ചെയ്തു.

Also Read: യൂട്യൂബർമാർക്ക് അവസരങ്ങള്‍, ഷോർട്സ് വീഡിയോകള്‍ക്ക് മൂന്ന് മിനുറ്റ് വരെ ദൈർഘ്യമാകാം; പുതിയ അപ്ഡേറ്റുമായി യൂട്യൂബ്

ഉപഗ്രഹ സ്പെക്‌ട്രം ഭരണതലത്തിൽ നേരിട്ടുനൽകാനേ സാധിക്കൂ. ടെലികോം നിയമപ്രകാരം ഉപഗ്രഹ സ്പെക്‌ട്രം ലേലംചെയ്യാനാകില്ലെന്നാണ് ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കിയിരിക്കുന്നത്. പരസ്പരം സഹകരിച്ചാണ് ഉപഗ്രഹ സ്പെക്‌ട്രം ഉപയോ​ഗിക്കുന്നത്. അതിനാൽ അത് ലേലം ചെയ്ത് നൽകാൻ സാധിക്കില്ല. ഭരണതലത്തിൽ നേരിട്ട് നൽകുന്നതിലൂടെ സൗജന്യമായി നൽകുമെന്ന് അർത്ഥമില്ലെന്നും ജ്യോതിരാദിത്യ സിന്ധ്യ സൂചിപ്പിച്ചിട്ടുണ്ട്.

Also Read: പടം പിടിക്കാൻ മെറ്റ! പ്രമുഖ ഹോളിവുഡ് നിർമ്മാതാക്കളുമായി കൈകോർത്ത് എഐ സിനിമ പുറത്തിറക്കുന്നു

ടെലികോം നിയന്ത്രണ അതോറിറ്റിയായ ട്രായിയാണ് ഉപഗ്രഹ സ്പെക്‌ട്രം അനുവദിക്കുന്നതിനുള്ള രീതി തീരുമാനിക്കുക. ലോകവ്യാപകമായി ഉപഗ്രഹ സ്പെക്‌ട്രം ഭരണതലത്തിൽ നേരിട്ടുനൽകുകയാണ് ചെയ്യുന്നത്. ഇന്ത്യയും അത്തരത്തിൽ തന്നെയാകും ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. ഇന്ത്യൻ സ്പേസ് അസോസിയേഷൻ സർക്കാർ തീരുമാനത്തെ പിന്തുണച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News