കൈരളിയേയും ദേശാഭിമാനിയേയും അവഹേളിച്ച് സതീശൻ; പ്രതിപക്ഷ നേതാവിനെതിരെ  തെളിവുകളുമായി നാട്ടുകാർ

കൈരളി ന്യൂസിനെയും ദേശാഭിമാനി ദിനപത്രത്തെയും അവഹേളിച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ തെളിവുകളുമായി പ്രദേശവാസികൾ . കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയിലാണ് കൈരളി ന്യൂസിൻ്റെ ചോദ്യത്തോട് സതീശൻ്റെ അസഹിഷ്ണുത. കൈരളിയും ദേശാഭിമാനിയുo പുറത്തു വിടുന്നത് മഞ്ഞ വാർത്തകളാണെന്നാണ് സതീശൻ്റെ പരിഹാസം .

Also Read: സുധാകരനെതിരെ മൊഴി കൊടുത്ത മോന്‍സണ്‍ മാവുങ്കലിന്റെ മുന്‍ സഹായിക്കെതിരെ ഭീഷണിയുമായി കോണ്‍ഗ്രസ് നേതാവ്

പുനർജനി തട്ടിപ്പുമായി ബന്ധപ്പെട്ട കൈരളി ന്യൂസ് ഉയർത്തിയ ചോദ്യങ്ങളോട് തുടക്കത്തിൽ തന്നെ പ്രതിപക്ഷ നേതാവ് തട്ടികയറുകയായിരുന്നു. പിന്നിട് കൈരളി ന്യൂസ് ചാനലിന് പുറമേ ദേശാഭിമാനി പത്രത്തെയും അടച്ചാക്ഷേപിക്കുന്ന രീതിയിലേക്ക് സതീശൻ്റെ പ്രതികരണം മാറി.

കൈരളി ന്യൂസ്‌ വീണ്ടും ചോദ്യങ്ങൾ ആവർത്തിച്ചെങ്കിലും പ്രതിപക്ഷ നേതാവിൻ്റെ പ്രതികരണം ഒഴുക്കൽ മട്ടിലായി. ഇക്കാര്യത്തിൽ ഇനി പ്രതികരണം തരാൻ തനിക്ക് താൽപ്പര്യമില്ലെന്നു പരിഹസിച്ചുമാണ് പ്രതിപക്ഷ നേതാവ് സ്ഥലം വിട്ടത്.

അതേസമയം, സതീശൻ്റെ പെരുമാറ്റത്തിനെതിരെ സോഷ്യൽ മീഡിയകളിൽ അടക്കം വ്യാപക വിമർശനമാണ് ഉയരുന്നത്. കൈരളിയും ദേശാഭിമാനിയും പുറത്ത് കൊണ്ട് വന്ന വാർത്തകൾക്ക്  തെളിവുകളുമായി നാട്ടുകാരും രംഗത്തെത്തി.

Also Read: പുനര്‍ജനി പദ്ധതി തട്ടിപ്പ്; സതീശന്റെ കുരുക്ക് മുറുകുന്നു, തെളിവുമായി നാട്ടുകാര്‍

പറവൂര്‍ മണ്ഡലത്തിലെ പുത്തന്‍വേലിക്കരയില്‍ ഭവനരഹിതര്‍ക്കായി ഫ്‌ലാറ്റ് നിര്‍മ്മിച്ചു നല്‍കുമെന്ന വാഗ്ദാനം ജലരേഖയായെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. ഫ്‌ലാറ്റ് നിര്‍മ്മാണത്തിനായി തറക്കല്ലിട്ട് നാലുവര്‍ഷം കഴിഞ്ഞെങ്കിലും പിന്നീട് ഒന്നും നടന്നില്ല. പദ്ധതിയുടെ ഗുണഭോക്താക്കളെ തദ്ദേശഭരണ സ്ഥാപനത്തിന്റെ സഹായത്തോടെ കണ്ടെത്തുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ നാല് വര്‍ഷങ്ങള്‍ക്കിപ്പുറം ഒന്നും നടന്നില്ല.പിന്നെന്തിന് ഈ കല്ലിടല്‍ നാടകം നടത്തിയെന്നാണ് നാട്ടുകാരുടെ ചോദ്യം.ഒപ്പം ഗുരുതരമായ ആരോപണങ്ങളും സതീശനെതിരെ ഉന്നയിക്കുന്നു.

തറക്കല്ലിട്ടിടത്ത് പുല്ല് തഴച്ചു വളര്‍ന്നിരിക്കുന്നു.നാലുവര്‍ഷംകൊണ്ടുണ്ടായ പുരോഗതി ഇതാണ്. പദ്ധതി തട്ടിപ്പാണെന്നതിന് ഇതില്‍ക്കൂടുതല്‍ എന്ത് തെളിവ് വേണമെന്ന് നാട്ടുകാര്‍ ചോദിക്കുന്നു. പുത്തന്‍വേലിക്കര എളന്തിക്കരയില്‍ ശാരദാ വിദ്യാ മന്ദിര്‍ ട്രസ്റ്റ് സൗജന്യമായി നല്‍കിയ 15 സെന്റില്‍ ഹാബിറ്റാറ്റ് ഫോര്‍ ഹ്യുമാനിറ്റി എന്ന അന്താരാഷ്ട്ര സംഘടനയുടെ സഹായത്തോടെ ഫ്ലാറ്റ് നിര്‍മ്മിക്കുമെന്നായിരുന്നു നാലു വര്‍ഷം മുന്‍പ് തറക്കല്ലിടുമ്പോള്‍ വി ഡി സതീശന്‍ പ്രഖ്യാപിച്ചിരുന്നത് .പുനര്‍ജനി പദ്ധതിയുമായി ബന്ധപ്പെട്ട് നടക്കുന്ന വിജിലന്‍സ് അന്വേഷണത്തിലൂടെ സത്യം പുറത്തുവരുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News