കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയിലിന് ഏഴ് വര്‍ഷം തടവുശിക്ഷ

ബലെകെരി തുറമുഖം വഴി അനധികൃതമായി ഇരുമ്പയിര് കടത്തിയെന്ന കേസില്‍ അറസ്റ്റിലായ കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയിലിന് ഏഴ് വര്‍ഷം തടവുശിക്ഷ. ബെംഗളൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതിയുടേതാണ് നടപടി.

ബെലെകെരി തുറമുഖം മുഖേന അറുപതിനായിരം കോടി രൂപയോളം മൂല്യം വരുന്ന ഇരുമ്പയിര് കടത്തിയെന്നാണ് എംഎല്‍എക്കെതിരായ കേസ്. എംഎല്‍എ സതീഷിനെയും ബെലകെരി തുറമുഖ ഡയറക്ടറായിരുന്ന മഹേഷ് ബിലിയ ഉള്‍പ്പെടെ ആറുപേരെയുമാണ് കോടതി തടവിന് വിധിച്ചത്.

Also Read : 17കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; പോക്സോ കേസില്‍ ഒളിവിലായിരുന്ന പ്രതി പിടിയില്‍

കഴിഞ്ഞ ദിവസമാണ് ബെംഗളൂരു കോടതി കേസില്‍ എംഎല്‍എ കുറ്റക്കാരനാണെന്ന് വിധിച്ചത്. പിന്നാലെ സിബിഐ എംഎല്‍എയെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. ബെല്ലാരിയില്‍ നിന്ന് ഖനനം ചെയ്‌തെടുത്ത ഇരുമ്പയിര് കാര്‍വാറിലെ ബെലെകെരി തുറമുഖം വഴി കടത്തിയെന്നായിരുന്നു എഫ്ഐആര്‍.

ഇത് കുറഞ്ഞ വിലയ്ക്ക് വിദേശത്തേക്ക് കയറ്റുമതി ചെയ്യുകയുമുണ്ടായി. തുടര്‍ന്ന് ഈ ഇനത്തില്‍ സര്‍ക്കാരിന് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാകുകയും ചെയ്തിരുന്നു.

Also Read : പതിനാറുകാരിക്ക് ലൈംഗിക പീഡനം; പതിനെട്ടുകാരന്‍ അറസ്റ്റില്‍

അനധികൃതമായി ഖനനം ചെയ്ത ഇരുമ്പയിര് വിദേശത്തേക്ക് കടത്തിയതില്‍ 2010ലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അനധികൃതമായി കടത്തിയ നാല് ഖനന കമ്പനികളില്‍ ഒന്ന് എംഎല്‍എയുടെ ഉടമസ്ഥതയിലുള്ളതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News