‘ഞാൻ നാടകക്കാരനല്ലേടോ’; എം എസ് തൃപ്പുണിത്തുറയുടെ ഓർമദിനത്തിൽ വീണ്ടും ശ്രദ്ധനേടി പോസ്റ്റ്

എം എസ് തൃപ്പുണിത്തുറയുടെ ഓർമദിനത്തിൽ വീണ്ടും ശ്രദ്ധനേടി സതീഷ് പൊതുവാളിന്റെ സോഷ്യൽമീഡിയ പോസ്റ്റ്. ‘ഇലയും മുള്ളും’ എന്ന ചിത്രത്തിൽ മൂന്ന് പേജോളം വരുന്ന ഡയലോഗ് ഒറ്റ ടേക്കിൽ എം എസ് തൃപ്പുണിത്തുറ പറഞ്ഞുവെന്നും സംവിധായകൻ ശശി അഭിനന്ദിച്ചപ്പോൾ ഞാൻ നാടകക്കാരനല്ലേടോ എന്ന് അഭിമാനത്തോടെ പറഞ്ഞുവെന്നുമാണ് പോസ്റ്റിൽ പറയുന്നത്.

ALSO READ: ശ്രീരാമ സേനയിൽ നിന്ന് രാജി വെച്ച അംഗത്തെ വീട്ടിൽ കയറി മർദിച്ച് മൂന്നംഗ സംഘം

രണ്ട് വർഷത്തിനു ശേഷം ഇതേകാര്യം ഓർമിപ്പിച്ചപ്പോൾ തെറ്റാതെ ആ ഡയലോഗ് വീണ്ടും അദ്ദേഹം പറഞ്ഞുവെന്നും ‘ഞാൻ നാടകക്കാരനല്ലെടോ’ എന്നും ഒന്നുകൂടി ആവർത്തിച്ചെന്നുമാണ് സതീഷ് പൊതുവാൾ കുറിച്ചത്. നടൻ ഗണപതിയുടെയും ചിദംബരത്തിന്റെയും അച്ഛനാണ് സതീഷ് പൊതുവാൾ.

ALSO READ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകാന്‍ മുഹമ്മദ് ഷമി? തട്ടകം ബംഗാളെന്ന് റിപ്പോര്‍ട്ട്

സതീഷ് പൊതുവാളിന്റെ പോസ്റ്റ്

1989 ലാണ് സംഭവം. കെ.പി. ശശിയുടെ ” ഇലയും മുള്ളും” എന്ന ചിത്രത്തിന്റെ ചിത്രീകരണം . അതിന്റെ സഹ തിരക്കഥാകൃത്ത് , സംവിധാന സഹായി എന്നീ നിലകളിൽ പണിയെടുക്കുകയാണ് ഞാൻ. എം.എസ്. ചെയ്ത വേഷത്തിന് ആളൊഴിഞ്ഞൊരു മൈതാനത്ത് സാമാന്യം നീണ്ട ഒരു പ്രസംഗം ചെയ്യേണ്ടതുണ്ടായിരുന്നു. ഏതാണ്ട് മൂന്ന് പേജോളം വരും. ക്രൈയിനിൽ ഒറ്റഷോട്ട് . ക്രെയിൻ ഉയർന്നുവന്ന് ആ പ്രദേശമാകെ വെളിവാകുന്നതിനാൽ പ്രോംറ്റിങ്ങ് നടക്കില്ല. ഞാൻ എം എസ്സിന് സ്ക്രിപ്റ്റ് കൊടുത്ത് ആശങ്കയോടെ പറഞ്ഞു. “കുറേ നീണ്ട ഡയലോഗാണ് ” എം.എസ്. അത് വാങ്ങി വായിക്കാൻ തുടങ്ങി. പത്ത് പതിനഞ്ച് മിനിറ്റിനകം ഷോട്ട് റെഡി. ഒറ്റ ടേക്കിൽ വള്ളി പുള്ളി തെറ്റാതെ എം.എസ്. അത് അവതരിപ്പിച്ചു. സന്തോഷത്തോടെ സംവിധായകൻ ശശി എം.എസ്സിനെ കൈ കൊടുത്ത് അഭിനന്ദിച്ചപ്പോൾ എം.എസ്. അഭിമാനത്തോടെ പറഞ്ഞു. ” ഞാൻ നാടകക്കാരനല്ലേടോ !”
രണ്ട് വർഷങ്ങൾ കഴിഞ്ഞു. 1990ലെ ഒരു അവധിക്കാലത്ത് ഞാനും കുടുമ്പവും പയ്യന്നൂർക്ക് പോകാൻ വണ്ടിയിലിരിക്കവെ എം. എസ്. കയറിവന്നു. കുശലാന്വേഷണങ്ങൾക്കിടയിൽ ഞാൻ ആ സംഭവം ഒന്ന് ഓർമ്മിപ്പിച്ചു. അത് എഴുതി മറന്നുപോയ എന്നെപ്പോലും അമ്പരപ്പിച്ചുകൊണ്ട് എം എസ് ആ മൂന്ന് പേജ് ഡയലോഗ് വള്ളിപുളി തെറ്റാതെ ആവർത്തിച്ചു , പിന്നെ വീണ്ടും പഴയ കമന്റ് കൂട്ടിച്ചേർത്തു : “ഞാൻ നാടകക്കാരനല്ലെടോ “! ഇന്ന് പ്രിയപ്പെട്ട എം.എസ്സിന്റെ ഓർമ്മദിനം .
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News