കേരളത്തെ മാലിന്യമുക്തമാക്കാൻ ഏറ്റവും വലിയ പങ്കുവഹിച്ചത് സ്ത്രീകളാണെന്നതിന്റെ ഉദാഹരണമാണ് ഹരിത കർമസേനയെന്ന് സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി പറഞ്ഞു. കേരളം വനിതാ കമ്മിഷനും കോഴിക്കോട് ജില്ലാ പഞ്ചായത്തും ചേർന്ന് പരിസ്ഥിതിയും സ്ത്രീപ്രശ്നങ്ങളും എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സതീദേവി.
ALSO READ: സമൂഹങ്ങൾ നയിക്കട്ടെ; ഇന്ന് ലോക എയ്ഡ്സ് ദിനം
സംസ്ഥാനസർക്കാർ ഏറ്റെടുത്ത ഏതു പദ്ധതിയും പൂർണ മാസോടെയും ദൃഢനിശ്ചയത്തോടെയും ഏറ്റെടുക്കാൻ സ്ത്രീകൾ മുന്നോട്ടുവന്നതിന്റ തെളിവാണ് ഹരിത കർമസേനയെന്നും സതീദേവി പറഞ്ഞു. വായുമലിനീകരണം പോലുള്ള ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങൾ രാജ്യം നേരിടുന്ന കാലത്ത് സമൂഹത്തിന്റെ പകുതിയോളം വരുന്ന സ്ത്രീകൾക്ക് പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച് അവബോധം നല്കാൻ വനിതാ കമ്മീഷൻ പ്രതിജ്ഞാബദ്ധരാണെന്നും സതീദേവി പറഞ്ഞു.
ALSO READ: സ്വന്തം കെട്ടിടം വേണമെന്ന് സ്കൂൾ വിദ്യാർഥികൾ; ഉറപ്പ് കൊടുത്ത് മന്ത്രി വി ശിവൻകുട്ടി
സുസ്ഥിര പരിസ്ഥിതി സംരക്ഷണം,പ്രകൃതിദുരന്തങ്ങളിൽ സ്ത്രീപക്ഷ സമീപനം, ഇനീ വിഷയങ്ങളിൽ സെമിനാറിന്റെ ഭാഗമായി ചർച്ചകൾ സംഘടിപ്പിച്ചു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ആശ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ വനിതാ – ശിശു വികസന ഓഫീസർ സബീന ബീഗം, എഴുത്തുകാരി സി എസ് ചന്ദ്രിക എന്നിവർ പങ്കെടുത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here