സുരേഷ് ഗോപി മാപ്പ് പറഞ്ഞാൽ തീരുന്ന പ്രശ്നമല്ല ഇത്; വനിതാ കമ്മീഷൻ അധ്യക്ഷ സതീദേവി

മാധ്യമ പ്രവർത്തകയെ അപമാനിച്ച സംഭവത്തിൽ സുരേഷ് ഗോപി മാപ്പ് പറഞ്ഞാൽ തീരുന്ന പ്രശ്നമല്ല ഇതെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ സതീദേവി. സംഭവത്തിൽ പരാതി ലഭിച്ചുവെന്നും പത്ര പ്രവർത്തക യൂണിയനും പരാതി നൽകിയെന്നും സതീദേവി പറഞ്ഞു. പൊലീസിനോട് വസ്തുനിഷ്ടപരമായി വിഷയം അന്വേഷിക്കാൻ നിർദേശം നൽകും. ഈ മാസം 31നു കോട്ടയത്ത്‌ വെച്ച് പബ്ലിക് ഹിയറിങ് നടക്കും എന്നും സതീദേവി പറഞ്ഞു.

ALSO READ:വിഴിഞ്ഞം പദ്ധതി: എൽഡിഎഫും 
യുഡിഎഫും -ഡോ. ടി.എം. തോമസ് ഐസക് എഴുതുന്നു

മാധ്യമ രംഗത്തുള്ള മാധ്യമ പ്രവർത്തക നേരിടുന്ന പ്രശ്നങ്ങൾ അറിയുന്നതിനും പരിഹാരം കണ്ടെത്താനും വേണ്ടി തൊഴിലിടത്തു സ്വതന്ത്രമായി ജോലി ചെയ്യാനുള്ള സാഹചര്യം ഉറപ്പ് വരുത്തും. കോഴിക്കോട് ജില്ല പൊലിസ് മേധാവിയോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും 15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകണമെന്നും വനിതാ കമ്മിഷൻ അധ്യക്ഷ പറഞ്ഞു. മാധ്യമപ്രവർത്തക പരാതി നൽകും എന്ന് പറഞ്ഞതിനാലാണ് കമ്മീഷൻ സ്വമേധയ ഇടപെടാതിരുന്നതെന്നും പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടപടികൾ സ്വീകരിച്ചു എന്നും സതീദേവി പറഞ്ഞു.

ALSO READ:ട്രെയിൻ യാത്രക്കാർ ‘വേണ്ടേ ഭാരത്’ പറയാൻ ഇനി അധികം സമയം വേണ്ട; മുരളി തുമ്മാരുകുടി

സമൂഹ മാധ്യമങ്ങളിൽ ഉണ്ടാകുന്ന അധിക്ഷേപത്തിലെ മനോഭാവം മാറേണ്ടതുണ്ടെന്നും നടപടി സ്വീകരിക്കുമെന്നും സതീദേവി പറഞ്ഞു.അച്ചു ഉമ്മന്റെ പരാതിയിലും കൃത്യമായി ഇടപെട്ടിരുന്നതായും സതീദേവി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News