‘മഞ്ഞുമ്മൽ ബോയ്സിൽ ആറാം തമ്പുരാൻ്റെ വംശപരമ്പരയിൽ നിന്ന് ആരുമില്ല! കയ്യിൽ ചരടുകെട്ടിയവരുമില്ല’: ജയമോഹന് ചിദംബരത്തിന്റെ അച്ഛന്റെ മറുപടി

‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന സിനിമയെ അധിക്ഷേപിച്ച എഴുത്തുകാരനായ ജയമോഹന്റെ കുറിപ്പിന് മറുപടിയുമായി നടനും സംവിധായകൻ ചിദംബരത്തിന്റെയും ഗണപതിയുടെയും അച്ഛനുമായ സതീഷ് പൊതുവാൾ.

ALSO READ: ചിദംബരം ഇതിൽ പ്രകോപിതനാകരുത്, കാലം കഴിഞ്ഞാലും മഞ്ഞുമ്മൽ ബോയ്സ് മലയാളി ചർച്ച ചെയ്യും, ജയമോഹനെ അവരിൽ പകുതിയും അറിയണമെന്നു കൂടിയില്ല

ജയമോഹനേപ്പോലെ ഒരു ആറെസ്സെസ്സുകാരനെ  പ്രകോപിപ്പിച്ചതിന് മകനായ ‘മഞ്ഞുമ്മൽ ബോയ്സ്’ സംവിധായകൻ ചിദം എന്ന് വിളിപ്പേരുള്ള ചിദംബരത്തിനെ അഭിനന്ദിക്കുകയും ചെയ്തു. ജോലിചെയ്ത് ജീവിക്കുന്ന തൊഴിലാളികളുടെ ഇടയിലുള്ള ആത്മബന്ധമാണ് ചിദംബരമാ സിനിമയിലൂടെ അവതരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. സമൂഹമാധ്യമമായ ഫെയ്സ്ബുക്കിലൂടെയാണ് പൊതുവാൾ കുറിപ്പ് പങ്കുവെച്ചത്.

സതീഷ് പൊതുവാളിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമ RSS കേഡറായ ജയമോഹനനെ പ്രകോപിപ്പിച്ചതിൽ അത്ഭുതപ്പെടേണ്ടെന്ന് പറഞ്ഞത് പ്രിയ സുഹൃത്ത് ഓ .കെ . ജോണിയാണ്. കാരണം , ഇതിലെ കഥാപാത്രങ്ങളെല്ലാം പെയിൻ്റ് പണിക്കാരോ മീൻ വെട്ടുകാരോ ആയ സാധാരണക്കാരാണ് . ആറാം തമ്പുരാൻ്റെ വംശപരമ്പരയിൽ നിന്ന് ആരുമില്ല! കയ്യിൽ ചരടുകെട്ടിയവരുമില്ല!
പണിയെടുക്കുന്നവർക്കിടയിലെ ആത്മ ബന്ധമാണ് ചിദം കാണിച്ചത് . അത് പരിവാരത്തിന് ദഹിക്കാത്തതിൽ അത്ഭുതമില്ല.
അല്ലാതെ പുളിശ്ശേരി കുടിച്ച് വളിവിട്ടു നടക്കുന്ന ആറാം തമ്പുരാന് വേണ്ടി വീണു ചാവുന്നവരല്ല. ചങ്ങാത്തമാണ് അതിൻ്റെ സത്ത .
ജയമോഹനേപ്പോലെ ഒരു ആറെസ്സെസ്സുകാരെ പ്രകോപിച്ചതിന് ചിദത്തിന് ഒരു ബിഗ് സല്യൂട്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News