എഴുപത്തി എട്ടാമത് സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ടീമിനെ ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് 4 മണിക്ക് കോഴിക്കോടാണ് ടീം പ്രഖ്യാപനം നടക്കുക. 22അംഗ ടീമിനെയാണ് പ്രഖ്യാപിക്കുക. . ഈ മാസം 20 മുതല്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ ഇ.എം.എസ് സ്റ്റേഡിയത്തിലാണ് കേരളത്തിന്റെ പ്രാഥമിക റൗണ്ട് മത്സരങ്ങള്‍.
ഗ്രൂപ്പ് എച്ചിലാണ് കേരളം. 20ന് ഉദ്ഘാടന മത്സരത്തില്‍ കരുത്തരായ റെയില്‍വേ സ് ആണ് എതിരാളികള്‍. 22ന് ലക്ഷദ്വീപുമായും 24ന് പുതുച്ചേരിയുമായും കേരളം മത്സരിക്കും. ഗ്രൂപ്പ് ചാമ്പ്യന്‍മാര്‍ ഡിസംബറില്‍ ഹൈദരാബാദില്‍ നടക്കുന്ന ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടും. 12 ടീമുകളാണ് അന്തിമറൗണ്ടില്‍ മത്സരിക്കുക.
30 അംഗ പരിശീലന ക്യാമ്പിൽനിന്നാണ് തെരഞ്ഞെടുപ്പ്. ഐഎസ്‌എല്ലിലും ഐ ലീഗിലും ഉൾപ്പെടെ പന്തുതട്ടിയ പരിചയസമ്പന്നനായ മുന്നേറ്റക്കാരൻ ഗനി അഹമ്മദ് നിഗമാകും ക്യാപ്‌റ്റൻ. കോഴിക്കോട് സ്വദേശിയുടെ ആദ്യ സന്തോഷ് ട്രോഫിയാണ്. സൂപ്പർ ലീഗിൽ കലിക്കറ്റ് എഫ്‌സിയെ ചാമ്പ്യൻമാരാക്കുന്നതിൽ നിർണായക പ്രകടനമായിരുന്നു. നിജോ ഗിൽബർട്ട്, ജി സഞ്‌ജു തുടങ്ങിയവരെല്ലാം ടീമിലുണ്ടാകും.
Also Read : ഉപതെരഞ്ഞെടുപ്പിന് ആവേശം പകരാന്‍ മുഖ്യമന്ത്രി; പ്രചാരണത്തിനായി നാളെ പാലക്കാടെത്തും
അതേസമയം സന്തോഷ് ട്രോഫി ഫുട്‌ബോൾ ഫൈനൽ റൗണ്ട് മത്സരങ്ങൾ ഡിസംബർ 5 മുതൽ 22 വരെ ഹൈദരാബാദിൽ നടക്കും. വേദി നേരത്തേ അറിയിച്ചെങ്കിലും മത്സരതീയതി പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നില്ല. 12 ടീമുകളാണ് അന്തിമ റൗണ്ടിൽ.
നിലവിലെ ചാമ്പ്യൻമാരായ സർവീസസും റണ്ണറപ്പുകളായ ഗോവയും ആതിഥേയരായ തെലങ്കാനയും നേരിട്ട് യോഗ്യത നേടി. ബാക്കിയുള്ള ഒമ്പത് സ്ഥാനങ്ങൾക്കായി 35 ടീമുകളാണ് രംഗത്ത്. രാജ്യത്തിന്റെ വിവിധയിടങ്ങളിലായി ഒമ്പതു ഗ്രൂപ്പുകളുടെ യോഗ്യതാ റൗണ്ട് പോരാട്ടം നടക്കും. ഇതിൽ ചാമ്പ്യൻമാരാകുന്നവർ അന്തിമപോരിന് ഹൈദരാബാദിലെത്തും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here