‘സത്യഭാമയെ സംഘവും കൈവിട്ടു’, അംഗത്വം സ്വീകരിക്കുന്ന പോസ്റ്റുമുക്കി ബിജെപി; സ്ക്രീൻഷോട്ട് സഹിതം പ്രചരിപ്പിച്ച് സോഷ്യൽ മീഡിയ

വിവാദ നർത്തകി സത്യഭാമ അംഗത്വം സ്വീകരിക്കുന്ന പോസ്റ്റുമുക്കി ബിജെപി. മുന്‍ സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍ പിള്ളയുടെ കയ്യില്‍ നിന്നും അംഗത്വം സ്വീകരിക്കുന്ന ബിജെപി കേരളം ഗ്രൂപ്പിൽ പങ്കുവെച്ച പോസ്റ്റാണ് വിവാദത്തിന് പിന്നാലെ ബിജെപി മുക്കിയത്. എ.പി അബ്ദുള്ള കുട്ടി ഉള്‍പ്പടെയുള്ളവര്‍ക്കൊപ്പമാണ് സത്യഭാമ 2019 ൽ ബിജെപി അംഗത്വം സ്വീകരിച്ചതെന്നാണ് റിപ്പോർട്ടുകൾ വ്യകതമാക്കുന്നത്.

ALSO READ: ‘എല്ലാം എപ്പോഴും മാറിക്കൊണ്ടിരിക്കും, എന്നാൽ സ്ഥിരമായൊരിടം വീടാണ്, ആ 36 ചെടികളുടെ അമ്മ ഞാനാണ്’: പാർവതി തിരുവോത്ത്

ബിജെപി കേരളം അവരുടെ ഔദ്യോഗിക പേജില്‍ 2019 ജൂലൈ ആറിന് പങ്കുവെച്ച കുറിപ്പില്‍ സത്യഭാമ ബിജെപി അംഗത്വം സ്വീകരിക്കുന്ന ഫോട്ടോയും പോസ്റ്റും ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ആർ എൽ വി രാമകൃഷ്ണനെ നിറത്തിന്റെ പേരിൽ സത്യഭാമ അധിക്ഷേപിക്കുകയും വെറുപ്പിന്റെ ഭാഷയിൽ സംസാരിക്കുകയും ചെയ്തതിന് ശേഷം ബിജെപി ഈ പോസ്റ്റ് മുക്കുകയായിരുന്നു. എന്നാൽ വിവാദാഹം തുടങ്ങിയ ഘട്ടത്തിൽ തന്നെ സോഷ്യൽ മീഡിയയിൽ ഈ പോസ്റ്റിന്റെ സ്ക്രീൻഷോട്ടുകൾ പ്രചരിക്കാൻ തുടങ്ങിയിരുന്നു.

ALSO READ: ‘മരണപ്പടുക്കയിലും മറക്കാത് കണ്മണിയെ’ പ്രണയിനികളിൽ ഏറ്റവും പ്രിയപ്പെട്ടവൾ ആര്? കമൽഹാസൻ പറയുന്നു

ഈ സ്ക്രീൻഷോട്ട് വ്യാജമാണെന്ന് വരുത്തിത്തീർക്കാനുള്ള കാമ്പയിൻ ബിജെപി തുടങ്ങിയെങ്കിലും ചടങ്ങിന്റെ വീഡിയോ പുറത്തുവന്നതോടെ സംഭവം കൈ വിട്ട് പോയി. സത്യഭാമയുടെ ഫേസ്ബുക്ക് അക്കൗണ്ടിലെ ബി.ജെ.പി അനുകൂല പോസ്റ്റുകളും ഈ സംഭവത്തോട് ചേർത്തു വായിക്കാവുന്നതാണ്. എന്തായാലും ഈ പോസ്റ്റ് മുക്കൽ വലിയ രീതിയിലാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News