ബിജെപിയുടെ ഗൃഹ സന്ദർശനം, ക്രൈസ്തവസഭ നേതൃത്വത്തിനെതിരെ വിമർശനവുമായി സത്യദീപം. വിരുന്നു വന്നവരോട് സഭാ നേതൃത്വം എന്തുകൊണ്ട് ചോദ്യങ്ങൾ ചോദിച്ചില്ല എന്നാണ് എറണാകുളം അങ്കമാലി അതിരൂപതയുടെ പ്രസിദ്ധീകരണമായ സത്യദീപം വിമർശിച്ചത്. വിചാരധാരയോ അതോ വചനധാരയോ എന്ന തലക്കെട്ടിൽ എഴുതിയിരിക്കുന മുഖപ്രസംഗത്തിലാണ് അതിരൂക്ഷ വിമർശനം സത്യദീപം ഉയർത്തിയിരിക്കുന്നത്.
ഫാദർ സ്റ്റാൻസ്വാമി കൊല്ലപ്പെട്ടത് എങ്ങനെയെന്നും കാന്ദമാലിൽ നീതി വൈകുന്നത് എന്തുകൊണ്ടെന്നും ആരും ചോദിച്ചില്ലെന്നും സത്യദീപത്തിൻ്റെ പ്രസംഗത്തിൽ കുറ്റപ്പെടുത്തുന്നു. സിറോ മലബാർ സഭയുടെ അധ്യക്ഷൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ പ്രസ്താവന കേന്ദ്രത്തിലെ മോദി ഭരണത്തിനുള്ള പ്രത്യക്ഷ സ്തുതിയായിട്ടാണ് പരിണമിച്ചത് എന്ന വിമർശനത്തോടെയാണ് മുഖപ്രസംഗം ആരംഭിക്കുന്നത്.
ഈസ്റ്റർ ദിനത്തിൽ പ്രധാനമന്ത്രിയെ പ്രാർത്ഥനാ ഗീതം കേൾപ്പിച്ചവർ കുറ്റത്തിൽ നിശബ്ദ പങ്കാളികളായി. കേരളത്തിനു പുറത്ത് ക്രൈസ്തവര്‍ക്ക് കാര്യങ്ങള്‍ ശുഭകരമല്ലെന്ന് സഭാ നേതൃത്വത്തെ സത്യദീപം ഓർമ്മിപ്പിക്കുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here