സത്യൻ അന്തിക്കാടും ശ്രീനിവാസനും വീണ്ടും ഒന്നിക്കുന്നു; ചിത്രങ്ങൾ പങ്കുവെച്ച് അനൂപ് സത്യൻ

സത്യൻ അന്തിക്കാട് ശ്രീനിവാസൻ കൂട്ടുകെട്ടിൽ മലയാളത്തിൽ പിറവി എടുത്തത് ഒരുപിടി നല്ല ചിത്രങ്ങളാണ്. ഇപ്പോൾ മലയാളികൾക്ക് ഏറെ സന്തോഷം പകരുന്ന ചിത്രവും വാർത്തയും പങ്കുവച്ചിരിക്കുകയാണ് സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ. അച്ഛൻ പറഞ്ഞൊരു കാര്യമെന്ന് പറഞ്ഞാണ് അനൂപ് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. ‘‘എന്റെ അടുത്ത സിനിമയ്ക്കായി, ഞാൻ ശ്രീനിക്കൊപ്പം ഇരിക്കുന്നു’’, ഈ അടിക്കുറുപ്പോടെ ശ്രീനിവാസനും സത്യൻ അന്തിക്കാടും കൂടിക്കാഴ്ച നടത്തുന്ന ചിത്രങ്ങൾ ഉൾപ്പെടെയാണ് അനൂപ് പങ്കു വച്ചത് .

also read :പട്ടാളത്തിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി, യുവതി അറസ്റ്റിൽ

ശ്രീനിവാസന്റെ ഭാര്യ വിമലയെയും സത്യൻ അന്തിക്കാടിന്റെ ഭാര്യ നിമ്മിയെയും ചിത്രങ്ങളിൽ കാണാം. സത്യൻ അന്തിക്കാടിന്റെ അന്തിക്കാടുള്ള വീട്ടിൽ വച്ചായിരുന്നു കൂടിക്കാഴ്ച.2018 ൽ പുറത്തിറങ്ങിയ ഞാൻ പ്രകാശനാണ് ശ്രീനിവാസനും സത്യൻ അന്തിക്കാടും ഒന്നിച്ചെത്തിയ അവസാന ചിത്രം.

ആരോഗ്യ പ്രശ്നങ്ങൾ കാരണം ശ്രീനിവാസൻ പലപ്പോഴും സിനിമയിൽ നിന്നും മാറിനിന്നിരുന്നു. കഴിഞ്ഞ വര്ഷം സത്യൻ അന്തിക്കാടിന്റെ മകൾ എന്ന ചിത്രത്തിൽ അഥിതി വേഷത്തിൽ എത്തിയിരുന്നു. 1986 ൽ ടി.പി. ബാലഗോപാലൻ എംഎ എന്ന സിനിമയിലൂടെയാണ് സത്യൻ അന്തിക്കാടും ശ്രീനിവാസനും ഒന്നിക്കുന്നത്. പിന്നീട് സന്മനസ്സുള്ളവർക്ക് സമാധാനം, നാടോടിക്കാറ്റ്, പട്ടണപ്രവേശം തുടങ്ങിയ നിരവധി സൂപ്പർഹിറ്റുകളാണ് സത്യൻ ശ്രീനി കൂട്ടുകെട്ടിൽ ഉണ്ടായത്.

also read :മീന്‍മുള്ള് തൊണ്ടയില്‍ക്കുടുങ്ങിയോ ? മുള്ള് പോകാന്‍ ഇങ്ങനെ ചെയ്ത് നോക്കൂ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News