‘ആ സിനിമയിലെ മോഹൻലാലിന്റെ അഭിനയം എന്നെ കരയിപ്പിച്ചു’ : സത്യൻ അന്തിക്കാട്

മോഹൻലാൽ – സത്യൻ അന്തിക്കാട്‌ കൂട്ടുകെട്ട് മലയാള പ്രേക്ഷകർക്ക് ജനപ്രിയമാണ്. ഇരുവരുടെയും കൂട്ടുകെട്ടിൽ എന്നും പിറന്നിട്ടുള്ളത് മികച്ച ചിത്രങ്ങളാണ്. നാടോടിക്കാറ്റ്, സന്മനസ്സ് ഉള്ളവർക്ക് സമാധാനം, ഗാന്ധി നഗർ സെക്കന്റ്‌ സ്ട്രീറ്റ് തുടങ്ങി മോഹൻലാലിനൊപ്പം ഒന്നിച്ചപ്പോഴെല്ലാം മികച്ച സിനിമകൾ സമ്മാനിച്ച സത്യൻ അന്തിക്കാടിന്റെ മറ്റൊരു ചിത്രമായിരുന്നു ടി.പി ബാലഗോപാലൻ എം എ . മോഹൻലാൽ ആദ്യ സംസ്ഥാന അവാർഡ് നേടുന്നത് ഈ ചിത്രത്തിലൂടെയാണ്.

Also read:‘ആ സിനിമ കണ്ട് പ്രിയന്റെ കണ്ണുകൾ നിറഞ്ഞത് ഞാൻ ഇപ്പോഴും ഓർക്കുന്നു’: ശ്രീനിവാസൻ

അടുത്തിടെ ‘ടി.പി ബാലഗോപാലൻ എം എ’ എന്ന സിനിമയിലെ ഒരു ഇമോഷണൽ സീനിനെ കുറിച്ച് സത്യൻ അന്തിക്കാട് പറയുന്നത് വൈറലായിരിക്കുകയാണ്. മോഹൻലാലിന്റെ കഥാപാത്രം തന്റെ സഹോദരിയോട് സംസാരിക്കുന്ന ആ രംഗം കണ്ട് താൻ കരഞ്ഞുപ്പോയെന്നും തനിക്കത് കട്ട് പറയാൻ പറ്റിയില്ലെന്നും സത്യൻ അന്തിക്കാട് അഭിമുഖത്തിൽ തുറന്ന് പറഞ്ഞു. മാറി നിന്ന തന്നോട് മോഹൻലാൽ വന്ന് കരഞ്ഞോയെന്ന് ചോദിച്ചെന്നും സത്യൻ അന്തിക്കാട് പറഞ്ഞു.

‘ഞങ്ങൾ എഴുതിവെച്ച സീൻ മോഹൻലാൽ അഭിനയിക്കുന്നത് കണ്ട് എനിക്കത് കട്ട് പറയാൻ പറ്റാതെ വന്നിട്ടുണ്ട്. എനിക്ക് ലാലിന്റെ അഭിനയം കണ്ടപ്പോൾ കരച്ചിൽ വന്നു. അവസാനം ഞാൻ വിപിൻ മോഹന്റെ തോളത്ത് കൈവെച്ച് മാറി നിൽക്കുകയായിരുന്നു.

Also read:‘പുരുഷാധിപത്യലോകത്ത് ഒരു സ്ത്രീയായി ഇരിക്കുക എന്നത് അത്ര എളുപ്പമല്ല’- സാമന്തയെ പ്രകീര്‍ത്തിച്ച് ആലിയ ഭട്ട്

മാറിനിന്ന എന്റെയടുത്തേക്ക് മോഹൻലാൽ വന്നു. എന്റെ കണ്ണ് കണ്ട് ലാൽ ചോദിച്ചു, കരഞ്ഞോയെന്ന്. ഞാൻ പറഞ്ഞു, അതെ കരഞ്ഞുവെന്ന്. കാരണം പറയുമ്പോൾ വളരെ സിമ്പിൾ സാധനമാണ്. പക്ഷെ അത് ലാൽ അവതരിപ്പിക്കുന്നത് കണ്ടാൽ കരഞ്ഞുപോവും,’സത്യൻ അന്തിക്കാട് പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News