ആ സിനിമയിലെ മോഹന്‍ലാലിനെ ഇന്നത്തെ മോഹന്‍ലാലിലൂടെ റീപ്ലേസ് ചെയ്യാന്‍ പറ്റില്ല: തുറന്നുപറഞ്ഞ് സത്യന്‍ അന്തിക്കാട്

sathyan anthikad mohanlal

അഭിനയിപ്പിച്ചിട്ട് കൊതിതീര്‍ന്നിട്ടില്ലാത്ത നടനാണ് ഇന്നും എനിക്ക് മോഹന്‍ലാലെന്ന് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. നാടോടിക്കാറ്റിലെ മോഹന്‍ലാലിനെ ഇന്നത്തെ മോഹന്‍ലാലിലൂടെ റീപ്ലേസ് ചെയ്യാന്‍ പറ്റില്ലെന്ന് അദ്ദേഹം പറഞ്ഞു.

രൂപത്തിലും പ്രായത്തിലും ഒക്കെയുണ്ടായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടു തന്നെ മോഹന്‍ലാലിനെ വെച്ചിട്ടുള്ള ക്യാരക്ടേഴ്‌സ് ചെയ്യുകയാണെങ്കില്‍ ഇതുപോലെതന്നെ ലാലിനെവെച്ച് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുമെന്നാണ് ഞാന്‍ വിചാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മോഹന്‍ലാലിനെ വെച്ചിട്ട് ഇനിയും രസകരമായ സിനിമകള്‍ ചെയ്യാന്‍ പറ്റുമെന്ന വിശ്വാസം എനിക്കുണ്ടെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു. ഒരു സ്വകാര്യ മാധ്യമത്തോട് സംസാരിക്കുകയായിരുന്നു സത്യന്‍ അന്തിക്കാട്.

Also Read : ആകാശം നിറയെ ചാരം! അഗ്നിപർവതം പൊട്ടിയതിന് പിന്നാലെ ബാലിയിലൂടെയുള്ള വിമാന സർവീസുകൾ റദ്ദാക്കി

‘അഭിനയിപ്പിച്ചിട്ട് കൊതിതീര്‍ന്നിട്ടില്ലാത്ത നടനാണ് ഇന്നും എനിക്ക് മോഹന്‍ലാല്‍. അതിപ്പോള്‍ പഴയ മോഹന്‍ലാലാണോ പുതിയ മോഹന്‍ലാലാണോ എന്നുള്ളതല്ല. നാടോടിക്കാറ്റിലെ മോഹന്‍ലാലിനെ ഇന്നത്തെ മോഹന്‍ലാലിലൂടെ റീപ്ലേസ് ചെയ്യാന്‍ പറ്റില്ല.

രൂപത്തിലും പ്രായത്തിലും ഒക്കെയുണ്ടായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടു തന്നെ മോഹന്‍ലാലിനെ വെച്ചിട്ടുള്ള ക്യാരക്ടേഴ്‌സ് ചെയ്യുകയാണെങ്കില്‍ ഇതുപോലെതന്നെ ലാലിനെവെച്ച് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുമെന്നാണ് ഞാന്‍ വിചാരിക്കുന്നത്.

കാരണം മോഹന്‍ലാല്‍ ബേസിക്കലി അഭിനേതാവാണ്. മോഹന്‍ലാലിനെ ക്യാമറയുടെ മുന്നില്‍ നിര്‍ത്തിയിട്ട് എനിക്ക് കൊതി തീര്‍ന്നിട്ടില്ല. ഇന്നും മോഹന്‍ലാലുമായി സംസാരിക്കുമ്പോഴൊക്കെ ആ ഹ്യൂമറും സാധനങ്ങളുമൊക്കെ ഇപ്പോഴും ലാലിലുണ്ട്.

എന്നുവെച്ചിട്ട് അന്നത്തെ ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റിലെ ‘മെ ചെല്‍ത്താഹെ ഹൂം, ഹെ ഹൈ’ എന്ന് പറയിപ്പിച്ചിട്ട് ചെയ്യാന്‍ പാടില്ല. ഇപ്പോഴത്തെ അവസ്ഥ വെച്ചിട്ട് കഥാപാത്രങ്ങളെ ഉണ്ടാക്കിയാല്‍ മോഹന്‍ലാലിനെ വെച്ചിട്ട് ഇനിയും രസകരമായ സിനിമകള്‍ ചെയ്യാന്‍ പറ്റുമെന്ന വിശ്വാസം എനിക്കുണ്ട്. എന്നാല്‍, തൊഴിലില്ലാത്ത ചെറുപ്പക്കാരന്‍, ഒരു പെണ്‍കുട്ടിയുടെ മുന്നില്‍ കാല്‍കുത്തിമറിയുന്നൊരാള്‍ അങ്ങനെയൊന്നും ഇനി മോഹന്‍ലാലിനെ വെച്ച് ചെയ്യാന്‍ പറ്റില്ല,’സത്യന്‍ അന്തിക്കാട് പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News