സിനിമ ജിവിതത്തിലെ അനുഭവങ്ങള്‍ പങ്കുവെച്ച് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. ആരെക്കിട്ടിയാലും അവരെക്കൊണ്ട് അഭിനയിപ്പിക്കാന്‍ പറ്റുമെന്നായിരുന്നു എന്റെ ചിന്തയെന്നും എന്നാല്‍ പിന്നീട് അത് മാറിയെന്നും അദ്ദേഹം പറഞ്ഞു.
അങ്ങനെ ഒരു അഹങ്കാരത്തിന്റെ പുറത്താണ് ചെന്നൈയില്‍ നിന്ന് ഒരു നടിയെ ഞാന്‍ വിളിച്ചതെന്നും എന്നാല്‍ അവരിലൂടെ എന്റെ അഹങ്കാരം മാറിയെന്നും സത്യന്‍ അന്തിക്കാട് തുറന്നുപറഞ്ഞു.
Also Read : അന്ന് മൂന്ന് തവണ ശ്രമിച്ചെങ്കിലും സാധിച്ചില്ല, അതില്‍ സങ്കടമുണ്ട്; പി ജയചന്ദ്രന്റെ വിയോഗത്തില്‍ കെ എസ് ചിത്ര
‘വിനോദയാത്രയില്‍ ആദ്യം മീര ജാസ്മിന്‍ അല്ലായിരുന്നു നായിക. വേറൊരു തമിഴ് നടിയായിരുന്നു എന്റെ മനസില്‍. മുമ്പ് അഭിനയിച്ച് വലിയ എക്സ്പീരിയന്‍സൊന്നും അവര്‍ക്ക് ഇല്ലായിരുന്നു. എന്റെ അഹങ്കാരത്തിന്റെ പുറത്ത് ഇത്തരം തീരുമാനങ്ങള്‍ എടുക്കുമായിരുന്നു. അതായത് ആരെക്കിട്ടിയാലും അവരെക്കൊണ്ട് അഭിനയിപ്പിക്കാന്‍ പറ്റുമെന്നായിരുന്നു എന്റെ ചിന്ത. നയന്‍താരയെയും അസിനെയും സംയുക്തയെയുമൊക്കെ കിട്ടിയത് അങ്ങനെയാണ്.
അങ്ങനെ ഒരു അഹങ്കാരത്തിന്റെ പുറത്താണ് ചെന്നൈയില്‍ നിന്ന് ഒരു നടിയെ ഞാന്‍ വിളിച്ചത്. എന്റെ രീതി എങ്ങനെയാണെന്ന് വെച്ചാല്‍ ആദ്യത്തെ രണ്ടുമൂന്ന് ദിവസം സെറ്റില്‍ കൊണ്ടുവന്ന് വെറുതെ നിര്‍ത്തും. ആ ഒരു അന്തരീക്ഷവുമായി സെറ്റാകാന്‍ വേണ്ടിയാണ് അങ്ങനെ ചെയ്തത്. പക്ഷേ ആ നടിക്ക് തീരെ ക്ഷമയില്ലായിരുന്നു. രണ്ടാമത്തെ ദിവസമായപ്പോള്‍ ‘ഷൂട്ട് എപ്പോള്‍ തുടങ്ങും’ എന്നൊക്കെ ചോദിച്ചു തുടങ്ങി.
അങ്ങനെ ആ നടിയെ വെച്ച് ഷൂട്ട് തുടങ്ങി. പക്ഷേ, എങ്ങനെയൊക്കെ നോക്കിയിട്ടും അവരുടെ മുഖത്ത് ഭാവങ്ങള്‍ വരുന്നില്ല. എന്റെ അഹങ്കാരത്തിന് കിട്ടിയ വലിയൊരു അടിയായിരുന്നു. ഒടുവില്‍ അവരെ പറഞ്ഞുവിട്ടു. പിന്നീട് മീരാ ജാസ്മിനെ വിളിച്ച് എന്റെ അവസ്ഥയൊക്കെ വിശദീകരിച്ചു. എങ്ങനെയെങ്കിലും രക്ഷിക്കണമെന്നൊക്കെ പറഞ്ഞപ്പോഴാണ് മീര ആ സിനിമയിലേക്ക് വന്നത്,’ സത്യന്‍ അന്തിക്കാട് പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here