സംവിധായകന്‍ സത്യന്‍ അന്തിക്കാടും ശ്രീനിവാസനും തമ്മിലുള്ള പഴയൊരു അഭിമുഖം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. രസകരമായ ചോദ്യങ്ങളും തഗ് മറുപടികളുമായാണ് ഇന്റര്‍വ്യൂ പുരോഗമിക്കുന്നത്. കൈരളി ടിവിയാണ് ഈ അഭിമുഖം സംപ്രേഷണം ചെയ്തിരുന്നത്.
സത്യൻ എന്ന പേര് ആരിട്ടതാണെന്ന ശ്രീനിയുടെ ചോദ്യമാണ് ഇത്തരം മറുപടികളിലെത്തിയത്. ആ പേരിന് പിന്നിൽ ഒരു സിനിമാ കഥയുണ്ടെന്ന് സത്യൻ അന്തിക്കാട് പറഞ്ഞു. അച്ഛനോട് ചോദിക്കാൻ പേടിയായതിനാൽ അമ്മയോടാണ് പേരിന് പിന്നിലെ കഥയെ കുറിച്ച് ആരാഞ്ഞത്. ചേട്ടന്‍ മോഹനന്‍ ആണ് ആ പേര് പറഞ്ഞത്. ഫസ്റ്റ് ഡേ സിനിമ കണ്ട് കഥ വീട്ടില്‍ വന്ന് പറയുന്ന സിനിമാ ഭ്രാന്തന്‍ ആയിരുന്നു അദ്ദേഹം.
Read Also: മമ്മൂട്ടിയില്‍ നിന്ന് സലീം കുമാര്‍ മറച്ചുവെച്ച ആ രഹസ്യം വെളിപ്പെടുത്തി ഡോ. ജോണ്‍ ബ്രിട്ടാസ് എംപി
നടന്‍ സത്യന്റെ സിനിമകള്‍ തിയേറ്ററുകളില്‍ വന്നുകൊണ്ടിരിക്കുന്ന കാലം. സത്യനോടുള്ള ആരാധന മൂത്ത് ചേട്ടന്‍ സജസ്റ്റ് ചെയ്ത പേരാണതെന്നും സത്യൻ അന്തിക്കാട് പറഞ്ഞു. എല്ലാ സിനിമാക്കാരും മദിരാശിയില്‍ സ്ഥിരതാമസമാക്കിയപ്പോഴും സത്യൻ എന്തുകൊണ്ടാണ് അന്തിക്കാട് തന്നെ തങ്ങിയതെന്നും പേര് ആണോ അതിന് കാരണമെന്നും ശ്രീനി ചോദിച്ചു. വൈക്കം മുഹമ്മദ് ബഷീര്‍ വൈക്കംകാരനാണെങ്കിലും കോഴിക്കോട് ബേപ്പൂരിയിരുന്നു താമസം. കണ്ണൂരിലുള്ള സുകുമാര്‍ അഴീക്കോട് തൃശൂരിലെ വിയ്യൂരിലായിരുന്നു താമസം. അന്തിക്കാടുള്ള താൻ പാട്യത്ത് വന്ന് താമസിക്കുന്നത് ശരിയല്ലല്ലോയെന്നും അദ്ദേഹം തമാശരൂപേണ പറഞ്ഞു.
അതിന് ശേഷമാണ് കാര്യത്തിലേക്ക് അദ്ദേഹം കടന്നത്. നാട്ടിന്‍പുറത്ത് താമസിക്കുമ്പോള്‍ സിനിമയ്ക്ക് കൂടുതല്‍ ഗുണമുണ്ടാകുന്നുവെന്നും ഒരുപാട് ആളുകളെ അടുത്തറിയാന്‍ ഗ്രാമങ്ങളില്‍ നിന്ന് സാധിക്കുന്നുവെന്നും സത്യൻ അന്തിക്കാട് പറഞ്ഞു. കുടുംബപുരാണം സിനിമയിലെ ഫിലോമിന ചെയ്ത കാഥാപാത്രം അങ്ങനെ വന്നതാണെന്നും സത്യൻ അന്തിക്കാട് പറഞ്ഞു. വീഡിയോ കാണാം:
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here