വയനാട്ടില്‍ തെരഞ്ഞെടുപ്പാവേശം കൊട്ടികലാശത്തിലേക്ക്. പ്രധാന മുന്നണികളുടെ അവസാന മണിക്കൂര്‍ വോട്ടഭ്യര്‍ത്ഥനയാണ് ഇപ്പോള്‍. എല്‍ഡിഎഫ് സത്യന്‍ മൊകേരി, യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി, എന്‍ഡിഎ സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസ് എന്നിവര്‍ വയനാട്ടില്‍ ഇന്ന് അവസാനവട്ട വോട്ടഭ്യര്‍ത്ഥനകളിലാണ്. ആകാശത്ത് മാത്രം കണ്ട യുഡിഎഫ് സ്ഥാനാര്‍ത്ഥി നിലത്തേക്കെത്തിയത് എല്‍ഡിഎഫിന്റെ രാഷ്ട്രീയ പ്രചരണത്തിന്റെ ഫലമാണെന്ന് വയനാട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരി പ്രചരണത്തിനിടെ പറഞ്ഞു.കിറ്റ് കൊടുത്ത് വോട്ട് അഭ്യര്‍ത്ഥിക്കേണ്ട സാഹചര്യത്തിലേക്ക് യുഡിഎഫ് എത്തിയെന്നും അദ്ദേഹം പറഞ്ഞു.
അവസാന മണിക്കൂറുകളിലേക്കും ആവേശത്തിന്റെ മൂര്‍ധന്യത്തിലേക്കും കടക്കുകയാണ് വയനാട്ടില്‍ മുന്നണികളുടെ പ്രചരണം.നാളെ കല്‍പ്പറ്റയില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരി കൊട്ടികലാശത്തില്‍ പങ്കെടുക്കും. പ്രിയങ്ക ഗാന്ധി തിരുവമ്പാടിയിലും എന്‍ ഡി എ സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസ് കല്‍പറ്റയിലും പങ്കെടുക്കും.ഇന്ന് സത്യന്‍ മൊകേരി മാനന്തവാടിയിലും പ്രിയങ്ക ഗാന്ധി തിരുനെല്ലി കമ്പളക്കാട് തുടങ്ങിയ സ്ഥലങ്ങളിലും പ്രചരണം നടത്തി.തിരുവമ്പാടിയിലായിരുന്നു നവ്യഹരിദാസിന്റെ പ്രചരണം.
തിരുനെല്ലി പഞ്ചായത്തില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയുടെ ചിത്രവും തെരെഞ്ഞെടുപ്പ് ചിഹ്നവും പതിപ്പിച്ച ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്ത സംഭവത്തില്‍ പോലീസ് കേസെടുത്തത് മണ്ഡലത്തില്‍ ചര്‍ച്ചയാണ്.മേപ്പാടിയില്‍ ദുരന്തബാധിതര്‍ക്ക് നല്‍കിയ പുഴുവരിച്ച കിറ്റുമായി ബന്ധപ്പെട്ടുയര്‍ന്ന പ്രതിഷേധവും ചര്‍ച്ചയായി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here