തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സൗഹൃദം പങ്കിട്ട് സത്യൻ മൊകേരിയും പ്രിയങ്ക ഗാന്ധിയും

wayanad election

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സൗഹൃദം പങ്കിട്ട് വയനാട് എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരിയും യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയും. നിലമ്പൂർ മണ്ഡലത്തിലെ എരുമമുണ്ടയിൽ വെച്ചാണ് സ്ഥാനാർഥികൾ പരസ്പരം കണ്ടതും ഹസ്തദാനം നൽകിയതും.

ഇരുവരും വിജയാശംസകൾ നൽകിയാണ് പിരിഞ്ഞത്. കഴിഞ്ഞ ദിവസം വിവാഹ ചടങ്ങിനിടെ പാലക്കാട് എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ഡോ. പി സരിൻ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ ഷാഫി പറമ്പിൽ എന്നിവരെ വിളിച്ച് കൈ കൊടുക്കാൻ ശ്രമിച്ചപ്പോൾ അതിന് തയ്യാറാവാതെ പോയത് വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് സത്യൻ മൊകേരി പ്രിയങ്ക കണ്ടുമുട്ടലും ഹസ്തദാനവും  പ്രാധാന്യം അർഹിക്കുന്നത്.

അതേസമയം കോൺഗ്രസ് കിറ്റ് വിതരണം ചട്ടലംഘനമാണെന്ന് എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരി പറഞ്ഞു. വയനാട്ടിൽ യുഡിഎഫിന് പരാജയഭീതി ഉണ്ടായി. മത്സരത്തിൽ യുഡിഎഫും, എൽഡിഎഫും ഒപ്പമെത്തിയെന്നും സത്യൻ മൊകേരി പറഞ്ഞു.

Also Read; മാങ്കൂട്ടത്തില്‍ കാറില്‍ കയറുന്ന ദൃശ്യമെങ്ങനെ സിപിഐഎമ്മിന്റേതാകും മനോരമേ… നീലപ്പെട്ടി, എന്റെ പെട്ടി, ഫെനിയുടെ പെട്ടി..; അഡ്വ. കെ അനില്‍കുമാറിന്റെ എഫ്ബി പോസ്റ്റ് ചര്‍ച്ചയാകുന്നു!

ഉരുൾപൊട്ടൽ ദുരന്തകാലത്ത് കയ്യിൽ കിട്ടിയ കിറ്റ് തെരഞ്ഞെടുപ്പ് വരെ പൂഴ്ത്തി വെച്ചു. ശേഷം വോട്ട് നേടാൻ വിവിധ ഇടങ്ങളിൽ വിതരണം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News