രാഷ്ട്രീയ വൈരാഗ്യത്തോടെയാണ് വയനാട്ടിലെ ജനങ്ങളോട് കേന്ദ്രം പെരുമാറുന്നതെന്ന് സത്യൻ മൊകേരി. എന്താണ് ഇതിന്റെ അർത്ഥമെന്ന് മനസിലാകുന്നില്ല. കേരളത്തിലെ ജനങ്ങളും, വയനാട്ടിലെ ജനങ്ങളുമൊക്കെ മനുഷ്യരല്ലേ. അവർ ദുരിതത്തിപ്പെട്ടു കഴിഞ്ഞാൽ അവരെ അതിൽ നിന്ന് കര കയറ്റാനുള്ള ഉത്തരവാദിത്വം ദേശീയ ദുരന്ത നിവാരണ അതോറിറ്റിക്കില്ലേയെന്നും സത്യൻ മൊകേരി ചോദിച്ചു.
ഒരു സ്റ്റേറ്റ്മെന്റ് പോലും വാങ്ങാതെയാണ് ദേശീയ ദുരന്ത നിവാരണ അതോറിറ്റിക്ക് നേതൃത്വം നൽകുന്ന കേന്ദ്ര ഗവണ്മെന്റ് ബിഹാറിന് ഫണ്ട് അനുവദിച്ചത്. ഭരണം നിലനിർത്താൻ വേണ്ടി യാതൊരു നിയന്ത്രണങ്ങളോ, റിപ്പോർട്ടുകളോ ഇല്ലാതെ പണം വാരിക്കോരി ചെലവാക്കുകയാണ് കേന്ദ്രം. അങ്ങനെയൊരു ഗവണ്മെന്റ് ജനങ്ങളോട് ഇപ്രകാരം ചെയ്ടയുന്നത് വളരെ പ്രതിഷേധാർഹമാണ്.
ഇതിനെതിരായി ജനങ്ങളും, കർഷകരുമെല്ലാം ഒറ്റക്കെട്ടായി രംഗത്തുവരണം. ഇതിനെക്കുറിച്ച് ബിജെപി നേതൃത്വം എന്താണ് പറയുന്നതെന്ന് അറിയണമെന്നും സത്യൻ മൊകേരി പറഞ്ഞു. മുണ്ടക്കൈ -ചൂരല്‍മല ഉരുള്‍പൊട്ടലും പ്രളയവും ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന കേന്ദ്ര സർക്കാറിന്റെ വാദത്തിനു പിന്നാലെ കൈരളി ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here