‘വയനാട്ടിൽ യുഡിഎഫ് നടത്തിയത് ചട്ടലംഘനം, തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കണം…’: സത്യൻ മൊകേരി

sathyan mokeri

തിരുനെല്ലിയിലെ കോൺഗ്രസ്‌ ഭക്ഷ്യ കിറ്റ് വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കണമെന്ന് വയനാട് എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരി. ചട്ടലംഘനമാണ് നടന്നത്. വയനാട്ടിൽ യുഡിഎഫിന് പരാജയഭീതി ഉണ്ടായി. മത്സരത്തിൽ യുഡിഎഫും, എൽഡിഎഫും ഒപ്പമെത്തിയെന്നും സത്യൻ മൊകേരി പറഞ്ഞു.

Also Read; മാങ്കൂട്ടത്തില്‍ കാറില്‍ കയറുന്ന ദൃശ്യമെങ്ങനെ സിപിഐഎമ്മിന്റേതാകും മനോരമേ… നീലപ്പെട്ടി, എന്റെ പെട്ടി, ഫെനിയുടെ പെട്ടി..; അഡ്വ. കെ അനില്‍കുമാറിന്റെ എഫ്ബി പോസ്റ്റ് ചര്‍ച്ചയാകുന്നു!

ഉരുൾപൊട്ടൽ ദുരന്തകാലത്ത് കയ്യിൽ കിട്ടിയ കിറ്റ് തെരഞ്ഞെടുപ്പ് വരെ പൂഴ്ത്തി വെച്ചു. ശേഷം വോട്ട് നേടാൻ വിവിധ ഇടങ്ങളിൽ വിതരണം ചെയ്തു. പുഴുവരിച്ച അരി നൽകി ദുരന്ത ബാധിതരോട് യുഡിഎഫ് കാണിച്ചത് ക്രൂരത. പുതിയ അരി ഉണ്ടായിട്ടും പുഴുവരിച്ച അരിയാണ് വിതരണം ചെയ്തതെന്നും സത്യൻ മൊകേരി.

Also Read; കര്‍ഷകന്‍ ആത്മഹത്യ ചെയ്തതിന് പിന്നില്‍ വഖഫ് ബോര്‍ഡെന്ന് വ്യാജ വാര്‍ത്ത പത്രത്തില്‍, പങ്കുവച്ച് തേജ്വസി സൂര്യ; ഒടുവില്‍ കേസ്

News summary; Sathyan Mokeri reaction on Wayanad congress food kit issue

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News