സത്യന്‍ മൊകേരിക്ക് വയനാട്ടില്‍ ഉജ്ജ്വല സ്വീകരണം

വയനാട് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരിക്ക് വയനാട്ടില്‍ ഉജ്ജ്വല സ്വീകരണം. ലക്കിടിയില്‍ എല്‍ഡിഎഫ് നേതാക്കളും പ്രവര്‍ത്തകരും അദ്ദേഹത്തെ വരവേറ്റു. കല്‍പ്പറ്റയില്‍ റോഡ് ഷോയും നടന്നു.

2014ല്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയ അനുഭവ പശ്ചാത്തലത്തിലാണ് സത്യന്‍ മൊകേരിയെന്ന എല്‍ഡിഎഫ് പോരാളി വീണ്ടും വയനാട്ടില്‍ മത്സരിക്കുന്നത്. സ്ഥാനാര്‍ത്ഥിയായതിന് ശേഷം ജില്ലയിലേക്കെത്തിയ അദ്ദേഹത്തിന് ഉജ്ജ്വല സ്വീകരണമാണ് പ്രവര്‍ത്തകര്‍ നല്‍കിയത്. ജില്ലാ എല്‍ഡിഎഫ് കണ്‍വീനര്‍ സി കെ ശശീന്ദ്രന്‍ ചുവപ്പ് ഷാളണിയിച്ചു.

ALSO READ:വാല്‍പ്പാറയില്‍ പുള്ളിപ്പുലിയുടെ ആക്രമണം; ആറുവയസുകാരിക്ക് ദാരുണാന്ത്യം

ലക്കിടിയില്‍ നിന്ന് വാഹന റാലിയുടെ അകമ്പടിയോടെ കല്‍പ്പറ്റയിലേക്ക്. കല്‍പ്പറ്റയില്‍ സിപിഐഎം ജില്ലാ സെക്രട്ടറി പി ഗഗാറിന്റെ നേതൃത്വത്തില്‍ നഗരത്തില്‍ സ്വീകരണം. അവഗണിക്കാന്‍ അനുവദിക്കാത്ത എന്നും ഒപ്പമുള്ള സ്ഥാനാര്‍ത്ഥിക്കായി വയനാട് ജനത ഇത്തവണ മാറി ചിന്തിക്കുകയാണെന്ന് സത്യന്‍ മൊകേരി പറഞ്ഞു. ജനകീയ പ്രശ്‌നങ്ങളില്‍ വയനാട്ടില്‍ നിന്ന് പാര്‍ലമെന്റിലേക്കെത്തിയവര്‍ എന്ത് ചെയ്തുവെന്ന് അദ്ദേഹം ചോദിച്ചു.

പ്രചാരണത്തിന്റെ ഔദ്യോഗിക തുടക്കം കൂടിയായി റോഡ് ഷോ. 24ന് സത്യന്‍ മൊകേരി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. എല്‍ഡിഎഫ് പാര്‍ലമന്റ് കണ്‍വന്‍ഷനും അന്ന് നടക്കും.

ALSO READ:കേരളപ്പിറവി ദിനാഘോഷം: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ക്വിസ് മത്സരവും സെമിനാറും സംഘടിപ്പിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News