വയനാട്ടിൽ കോൺഗ്രസ് ശ്രമിക്കുന്നത് പണവും ലഹരിയുമൊഴുക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ; സത്യൻ മൊകേരി

വയനാട്ടിൽ പണവും ലഹരിയുമൊഴുക്കി കോൺഗ്രസ് ശ്രമിക്കുന്നത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനെന്ന് വയനാട് ലോക്സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരി. രാഷ്ട്രീയ വിഷയങ്ങളല്ല അവർ ഉന്നയിക്കുന്നതെന്നും വൈകാരികത ഉയർത്തി വോട്ടാക്കാനുള്ള ശ്രമമാണ് യുഡിഎഫ് നടത്തുന്നതെന്നും  സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫ്‌ ശക്തമായ രാഷ്ട്രീയ പ്രചരണമാണ് മണ്ഡലത്തിൽ നടത്തിയിട്ടുള്ളതെന്നും ജനങ്ങൾ അതിനോട്‌ ക്രിയാത്മകമായാണ് പ്രതികരിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: സസ്പെൻഷൻ നടപടിയെ പരിഹസിച്ച് എൻ പ്രശാന്ത് ഐഎഎസ്, എല്ലാവരെയും സുഖിപ്പിച്ച് സംസാരിക്കാനാകില്ല- വാറോല കൈപറ്റിയിട്ട് കൂടുതൽ പ്രതികരണം

എങ്കിലും തികഞ്ഞ ശുഭപ്രതീക്ഷയിലാണ് താൻ വയനാട്ടിലെന്നും സത്യൻമൊകേരി പ്രതീക്ഷ പ്രകടിപ്പിച്ചു. അതേസമയം, വയനാട്‌ ലോക്സഭാ മണ്ഡലത്തിലെ ഉപതെരെഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ മണ്ഡലത്ത് പൂർത്തിയായി.   പോളിങിനുള്ള തെരെഞ്ഞെടുപ്പ്‌ സാമഗ്രികൾ വിവിധ സ്ഥലങ്ങളിൽ നിന്ന് ഉദ്യോഗസ്ഥർ ഏറ്റുവാങ്ങി. നിശ്ശബ്ദ പ്രചരണ ദിനമായ ഇന്ന് എൽഡിഎഫ്‌ സ്ഥാനാർഥി സത്യൻ മൊകേരി തിരുവമ്പാടിയിലും നിലമ്പൂർ ഏറനാട്‌ വണ്ടൂർ തുടങ്ങിയ സ്ഥലങ്ങളിലും ജനങ്ങളെ കണ്ട് തൻ്റെ വോട്ട് ഉറപ്പിക്കും. ആകെ 1471742 വോട്ടര്‍മാരാണ്‌ മണ്ഡലത്തിലുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News