വയനാട്ടിൽ എൽഡിഫ് വലിയ പോരാട്ടം നടത്തി; യുഡിഎഫ് നടത്തിയത് വെറും വൈകാരിക പ്രചാരണം: സത്യൻ മൊകേരി

sathyan mokeri

വയനാട്ടിൽ എൽഡിഫ് വലിയ പോരാട്ടം നടത്തിയെന്നും യുഡിഫിന്‍റെ വിജയത്തിൽ വലിയ അത്ഭുതം സംഭവിച്ചിട്ടില്ലെന്നും വയനാട്ടിലെ ഇടത് സ്ഥാനാർത്ഥി സത്യൻ മൊകേരി. രാഹുൽ ഗാന്ധിയെ കൊണ്ട് കഴിയാത്തത് പ്രിയങ്കക്ക് സാധിക്കുമെന്ന് തോന്നുന്നില്ല. രാഹുൽ ഗാന്ധി വയനാടിന് വേണ്ടി ഒരു വികസന പ്രവർത്തനവും നടത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് രാഷ്ട്രീയ വികസന പ്രശ്നങ്ങൾ ഉന്നയിച്ചില്ല. ജനകീയ പ്രശ്നങ്ങളിൽ ഊന്നിയുളള പ്രചാരണം നടത്തിയാൽ ഗുണകരമല്ലെന്ന് മനസ്സിലാക്കിയ കോൺഗ്രസ് വെറും വൈകാരിക പ്രചാരണമാണ് നടത്തിയത്.

ALSO READ; ‘കേരളം രാജ്യത്തെ തൊഴിലന്വേഷകരുടെ പ്രിയപ്പെട്ട സംസ്ഥാനം’; ഹഡിൽ ഗ്ലോബൽ 2024 സ്റ്റാർട്ടപ്പ് മേള ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി

ഗാന്ധി കുടുംബത്തോടുള്ള വൈകാരികത പ്രചാരണ ആയുധമാക്കി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു കോൺഗ്രസ് എന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫ് വികസന പ്രവർത്തനങ്ങളിൽ ഊന്നിയുള്ള പ്രചാരണമാണ് നടത്തിയത്. വോട്ടുകൾ കുറഞ്ഞത് ബൂത്തടിസ്ഥാനിൽ പരിശോധിക്കുമെന്നും സത്യൻ മൊകേരി വ്യക്തമാക്കി.

NEWS SUMMERY: Sathyan Mokeri stated that the LDF fought a significant battle in Wayanad, and there was no major surprise in the UDF’s victory

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News