സത്യന്‍ മൊകേരി നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു

വയനാട് ലോക്‌സഭാ മണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരി നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. മൂന്ന് സെറ്റ് പത്രികകളാണ് സമര്‍പ്പിച്ചത്. കല്‍പ്പറ്റയില്‍ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്ത ബഹുജന പ്രകടനത്തോടെയാണ് ജില്ലാ കളക്ട്രേറ്റിലേക്ക് മൊകേരി എത്തിയത്.
രണ്ടാം ഘട്ട പ്രചാരണ ആവേശം പ്രതിഫലിപ്പിച്ചായിരുന്നു സത്യന്‍ മൊകേരിയുടെ പത്രികാ സമര്‍പ്പണം. നൂറുകണക്കിനാളുകള്‍ അണിനിരന്ന പ്രകടനം പാര്‍ലമെന്റ് മണ്ഡലം കണ്‍വന്‍ഷന്‍ നടക്കുന്ന ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ സമാപിച്ചു.

ALSO READ:‘അൻവറിന്റെ ആരോപണങ്ങളിൽ കോൺഗ്രസിന്റെയും പ്രതിപക്ഷ നേതാവിന്റെയും നിലപാടെന്ത്‌…’: എകെ ബാലൻ

എല്‍ ഡി എഫ് നേതാക്കള്‍ക്കൊപ്പം സ്ഥാനാര്‍ത്ഥി ജില്ലാ കളക്ട്രേറ്റിലേക്ക്. ജില്ലാ വരനാധികാരി കളക്ടര്‍ ആര്‍ മേഘശ്രീക്ക് മുന്‍പാകെ പത്രിക നല്‍കി. ഒപ്പം എല്‍ ഡി എഫ് സംസ്ഥാന കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ സി പി ഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിന്‍ പി സന്തോഷ് കുമാര്‍ എം പി തുടങ്ങിയവര്‍.

ദുരന്ത സമയത്ത് വയനാടിന്റെ കാര്യങ്ങള്‍ പറയാന്‍ വയനാടിന് എംപി ഇല്ലായിരുന്നുവെന്ന് പത്രിക സമര്‍പ്പണത്തിന് ശേഷം സത്യന്‍ മൊകേരി പറഞ്ഞു. കോണ്‍ഗ്രസ് രാഷ്ട്രീയ ചര്‍ച്ചയ്ക് തയ്യാറാകുന്നില്ലെന്നും തികഞ്ഞ വിജയപ്രതീക്ഷയിലാണ് എല്‍ ഡി എഫെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമന്റ് മണ്ഡലം കണ്വെന്‍ഷനോടെ പ്രചരണം ശക്തമാക്കാനൊരുങ്ങുകയാണ് എല്‍ ഡി എഫ്. പ്രാദേശിക കമ്മിറ്റികള്‍ രൂപീകരിച്ച് ബൂത്ത്തല പ്രവര്‍ത്തനങ്ങളാണ് ഇനി.മുപ്പത് വരെ വയനാട്ടിലും അതിന് ശേഷം മണ്ഡലത്തിലുള്‍പ്പട്ടെ മലപ്പുറം,കോഴിക്കോട് ജില്ലകളിലെ വിവിധ സ്ഥലങ്ങളിലും സ്ഥാനാര്‍ത്ഥി പര്യടനം നടത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News