വയനാട്ടിൽ സത്യൻ മൊകേരിയെ ഇടതുപക്ഷ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. പ്രിയങ്ക ഗാന്ധിയെ നേരിടാൻ വനിത സ്ഥാനാര്‍ത്ഥി തന്നെ എത്തുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നെങ്കിലും വയനാട്ടിൽ മുമ്പ് മത്സരിച്ചിട്ടുള്ള സത്യൻ മോകേരിയെ തന്നെ നിയോഗിക്കാൻ പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു. വയനാട്ടിലെ സത്യൻ മോകേരിയുടെ ബന്ധങ്ങളും പ്രവര്‍ത്തനങ്ങളും തെരഞ്ഞെടുപ്പിൽ നേട്ടമാകുമെന്ന വിലയിരുത്തലിലാണ് പാര്‍ട്ടി നേതൃത്വം.
ALSO READ: വന്നുവന്ന് ഫഹദിനെയും അദ്ദേഹത്തേയും തമ്മില്‍ തിരിച്ചറിയാന്‍ പറ്റാത്ത തരത്തിലായി: കുഞ്ചാക്കോ ബോബന്‍
ശുഭാപ്തി വിശ്വാസത്തോടെയാണ് മത്സരത്തിന് ഇറങ്ങുന്നത് എന്ന് പ്രഖ്യാപത്തിന് ശേഷം സത്യൻ മൊകേരി പറഞ്ഞു. മുൻപ് ഉള്ള അനുഭവങ്ങൾ ശക്തമാണ്. മുൻപ് വയനാട്ടിൽ മത്സരിച്ചപ്പോൾ 20400 വോട്ടുകൾക്ക് മാത്രമാണ് പരാജയപ്പെട്ടത്. അതു മനസ്സിൽ വച്ചുകൊണ്ട് ജയിക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ് ഇത്തവണത്തെ മത്സരം. പ്രിയങ്ക ഗാന്ധി പരാജയപ്പെടും. ഇന്ദിരാ ഗാന്ധി, രാഹുൽഗാന്ധി, കെ കരുണാകരൻ എല്ലാവരും പരാജയപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here