സത്യനാഥന്റെ കൊലപാതകം: സമഗ്രമായ അന്വേഷണം നടത്തണമെന്ന് സി പി ഐ (എം) ജില്ലാ സെക്രട്ടേറിയറ്റ്

സിപിഐഎം കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി വി സത്യനാഥന്റെ കൊലപാതകത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന് സി പി ഐ (എം) ജില്ലാ സെക്രട്ടേറിയറ്റ്. ക്ഷേത്രമുറ്റത്തെ കൊലപാതകം നിഷ്ഠൂരവും ഉത്കണ്ഠയുണ്ടാക്കുന്നതുമാണ്. ലഹരി ഉപയോഗത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചതിലുള്ള വൈരാഗ്യമാകാം കൊലയ്ക്ക് കാരണമെന്നാണ് അനുമാനം.

ALSO READ:‘ധീരനായ ഒരു സഖാവിനെയാണ് പാര്‍ട്ടിക്ക് നഷ്ടമായത്’: ഇ പി ജയരാജന്‍

അതേസമയം പി വി സത്യനാഥന്റെ കൊലപാതകം നിഷ്ഠൂരമെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പറഞ്ഞു. പാര്‍ട്ടിക്ക് നഷ്ടമായത് ഉത്തമനായൊരു സഖാവിനെയെന്നും ഇ പി ജയരാജന്‍ പറഞ്ഞു. ധീരനായ ഒരു സഖാവിനെയാണ് പാര്‍ട്ടിക്ക് നഷ്ടമായത്. എല്ലാ സേവന രംഗത്തും സജീവ സാന്നിധ്യമായിരുന്ന ധീരനായ ഒരു സഖാവിനെയാണ് പാര്‍ട്ടിക്ക് നഷ്ടമായത്- അദ്ദേഹം പറഞ്ഞു.

പി വി സത്യനാഥന്റെ ശവസംസ്‌കാരം ഇന്ന് രാത്രി എട്ടുമണിക്ക് വീട്ടുവളപ്പില്‍ നടക്കും. ഇന്നലെ രാത്രി അമ്പലമുറ്റത്തുവച്ചാണ് സത്യനാഥന് വെട്ടേറ്റത്. അഭിലാഷ് പെരുവട്ടൂര്‍ എന്ന പ്രതി ഇന്നലെ തന്നെ പൊലീസില്‍ കീഴടങ്ങിയിരുന്നു. പ്രതിയെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

ALSO READ:സംസ്ഥാനത്തെ തീയേറ്ററുകളിൽ ഇന്ന് മുതൽ മലയാള സിനിമകൾക്ക് വിലക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News