‘വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ ബിജെപിയെ തോല്‍പിച്ചില്ലെങ്കില്‍ രാജ്യം മണിപ്പൂര്‍ പോലെ കത്തും’: സത്യപാല്‍ മാലിക്

വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ ബിജെപിയെ പരാജയപ്പെടുത്തിയില്ലെങ്കില്‍ രാജ്യം മണിപ്പൂര്‍ പോലെ കത്തുമെന്ന് ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണറും മുന്‍ ബിജെപി നേതാവുമായ സത്യപാല്‍ മാലിക്. സൗഹാര്‍ദവും നീതിയുമല്ല, അധികാരം മാത്രമാണ് ബിജെപിയുടെ ലക്ഷ്യമെന്നും സത്യപാല്‍ മാലിക് ആരോപിച്ചു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സത്യപാല്‍ മാലികിന്റെ വെളിപ്പെടുത്തല്‍. നേരത്തേ പുല്‍വാമ വെളിപ്പെടുത്തലിലൂടെ സത്യപാല്‍ മാലിക് കേന്ദ്രസര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു.

Also Read-പത്ത് വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; 66 കാരന് 95 വര്‍ഷം കഠിനതടവും 4,25,000രൂപ പിഴയും

നാല്‍പ്പത്തിയഞ്ച് ദിവസത്തിലേറെയായി മണിപ്പൂര്‍ കത്തുകയാണ്. കേന്ദ്രത്തിലും മണിപ്പൂരിലുമുള്ള ബിജെപി സര്‍ക്കാര്‍ ഇക്കാര്യം ശ്രദ്ധിക്കുന്നില്ല. ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബ്രിജ് ഭൂഷണ്‍ സിംഗിനെ അറസ്റ്റ് ചെയ്യാത്തത് അധികാരത്തിന്റെ മത്ത് പിടിച്ചതുകൊണ്ടാണ്. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ ബിജെപി വിരുദ്ധ ശക്തികളെ ഒന്നിപ്പിക്കാനാകണമെന്നും ബ്രിജ് സത്യപാല്‍ മാലിക് പറഞ്ഞു.

Also Read- വൈക്കത്ത് 14 പേരെ കടിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു

അതിനിടെ മണിപ്പൂര്‍ സര്‍ക്കാരിനെതിരെ ഭരണകക്ഷിയായ ബിജെപിയുടെ ഒന്‍പത് എംഎല്‍എമാര്‍ രംഗത്തെത്തി. സര്‍ക്കാരില്‍ പൊതുജനങ്ങളുടെ വിശ്വാസം പൂര്‍ണമായും നഷ്ടപ്പെട്ടു. ഇത് വീണ്ടെടുക്കാന്‍ ഭരണസംവിധാനത്തിലും സര്‍ക്കാര്‍ നടത്തിപ്പിലും ഇടപെടല്‍ ആവശ്യമാണെന്നും പ്രധാനമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ബിജെപി എംഎല്‍എമാര്‍ ആവശ്യപ്പെട്ടു. മണിപ്പൂര്‍ കത്തുമ്പോള്‍ അമേരിക്കന്‍ യാത്രയിലുള്ള നരേന്ദ്രമോദിക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News