‘മാമന്നനിലും ആവേശത്തിലും അഭിനയിച്ചത് ഈ കുട്ടിയാണെന്ന് അറിയില്ലായിരുന്നു’; വൈറല്‍ ചിത്രത്തില്‍ പ്രതികരിച്ച് സത്യരാജ്

സൂപ്പര്‍ താരം സത്യരാജും മലയാളികളുടെ പ്രിയ നടന്‍ ഫഹദ് ഫാസിലും ഒരുമിച്ചുള്ള ഒരു ത്രോബാക്ക് ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രന്‍ഡിംഗ്. കുഞ്ഞുഫഹദിനെ മടിയിലിരുത്തിയിരിക്കുന്ന സത്യരാജിന്റെ ചിത്രമാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. അടുത്തിടെ ഒരു തമിഴ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഈ ചിത്രത്തേക്കുറിച്ച് സത്യരാജ് പ്രതികരിക്കുന്നുണ്ട്.

Unseen pic of Fahadh Faasil and Sathyaraj goes viral on social media |  சத்யராஜ் மடியில் அமர்ந்திருக்கும் 'புஷ்பா' பட நடிகர் - புகைப்படம் வைரல்

ALSO READ:70 ലക്ഷം നേടിയ ഭാഗ്യശാലിയെ അറിയാം; നിര്‍മല്‍ ഭാഗ്യക്കുറിയുടെ ഫലം പുറത്ത്

തമിഴിലും ചിത്രങ്ങളൊരുക്കിയിട്ടുള്ള സംവിധായകനാണ് ഫാസില്‍. സത്യരാജിനെ പ്രധാന കഥാപാത്രമാക്കി ഫാസില്‍ രണ്ട് ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. എന്‍ ബൊമ്മക്കുട്ടി അമ്മാവുക്ക്, പൂവിഴി വാസലിലേ എന്നിവയായിരുന്നു ആ ചിത്രങ്ങള്‍. മലയാളത്തില്‍ എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന ഫാസില്‍ തന്നെ സംവിധാനം ചെയ്ത ചിത്രത്തിന്റെ തമിഴ് റീമേക്ക് ആയിരുന്നു എന്‍ ബൊമ്മക്കുട്ടി അമ്മാവുക്ക്. ഈ സിനിമയുടെ ചിത്രീകരണത്തിന്റെ ഇടവേളയില്‍ ഫാസിലിന്റെ വീട്ടില്‍ പോയപ്പോഴാണ് സത്യരാജ് ഫഹദിനൊപ്പം ചിത്രമെടുത്തത്.

ALSO READ:“ക്ഷേമപെന്‍ഷന്‍ കൃത്യമായി കൊടുക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്, അതാര് മുടക്കാന്‍ ശ്രമിച്ചാലും അത് നടക്കില്ല”: മുഖ്യമന്ത്രി

‘ആലപ്പുഴയിലാണ് പൂവിഴി വാസലിലേ, എന്‍ ബൊമ്മക്കുട്ടി അമ്മാവുക്ക് എന്നീ ചിത്രങ്ങള്‍ ചിത്രീകരിച്ചത്. ഇതില്‍ ബൊമ്മക്കുട്ടി അമ്മാവുക്ക് ഷൂട്ടിങ്ങിനിടെ ഉച്ചഭക്ഷണം കഴിക്കാന്‍ പോയപ്പോഴാണ് ഫഹദിനെ മടിയിലിരുത്തി ഫോട്ടോയെടുത്തത്. ഫാസില്‍ സാറിന്റെ വീട്ടിലെ ലോബ്സ്റ്റര്‍ ബിരിയാണി ഗംഭീരമായിരുന്നു. ഈ ചിത്രം ഭക്ഷണം കഴിഞ്ഞശേഷമായിരുന്നു എടുത്തത്. മാമന്നനിലും ആവേശത്തിലും അഭിനയിച്ചത് ഈ കുട്ടിയാണെന്ന് അറിയില്ലായിരുന്നു.’ സത്യരാജ് പറഞ്ഞു. ‘ആവേശം’ ആണ് ഫഹദിന്റേതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News