ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സംതൃപ്തമായ തൊഴില്‍ അന്തരീക്ഷം ഉറപ്പുവരുത്തും: മന്ത്രി വീണാ ജോര്‍ജ്

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സംതൃപ്തമായ തൊഴില്‍ അന്തരീക്ഷം ഉറപ്പുവരുത്തുമെന്ന് മന്ത്രി വീണാ ജോര്‍ജ്. കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്റെ അമ്പത്തിയേഴാം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സങ്കീര്‍ണമായ ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി, വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ തുടങ്ങിയവയ്ക്ക് ഹെല്‍ത്ത് സര്‍വ്വീസ് ഡിപ്പാര്‍ട്ട്‌മെന്റിന് കീഴിലുള്ള ആശുപത്രികളിലും തുടക്കം കുറിക്കാന്‍ സാധിച്ചത് സര്‍ക്കാര്‍ കൈവരിച്ച അഭിമാനാര്‍ഹമായ നേട്ടമാണെന്ന് മന്ത്രി പറഞ്ഞു.

ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ കെ.ജി.എം.ഒ.എ നല്‍കുന്ന ക്രിയാത്മക നിര്‍ദ്ദേശങ്ങളെ മന്ത്രി പ്രശംസിച്ചു. ആരോഗ്യ വകുപ്പിന്റെ മികവോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സംഘടന നല്‍കുന്ന പിന്തുണ വളരെ വിലപ്പെട്ടതാണെന്നും മന്ത്രി അറിയിച്ചു. കെ.ജി.എം.ഒ.എ മുന്നോട്ടുവെയ്ക്കുന്ന ന്യായമായ എല്ലാ ആവശ്യങ്ങളോടും അനുഭാവപൂര്‍വ്വമായ പരിഗണനയാണ് സര്‍ക്കാരിനുള്ളതെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

ALSO READ:കേരള സമര ചരിത്രത്തില്‍ പുതിയൊരധ്യായം ഡിവൈഎഫ്‌ഐ എഴുതിച്ചേര്‍ത്തു: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

ജനുവരി 20, 21 തീയതികളില്‍ നടക്കുന്ന സമ്മേളനത്തില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരത്തില്‍പ്പരം സര്‍ക്കാര്‍ ഡോക്ടര്‍മാരാണ് പങ്കെടുക്കുന്നത്. കെ.ജി.എം.ഒ.എ സംസ്ഥാന പ്രസിഡന്റ് ഡോ. ടി.എന്‍. സുരേഷ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ.റീന കെ.ജെ. മുഖ്യാതിഥിയായിരുന്നു. സംസ്ഥാന സെക്രട്ടറി ഡോ. സുനില്‍ പി.കെ യോഗത്തില്‍ സ്വാഗതം ആശംസിച്ചു. സംസ്ഥാന ട്രഷറര്‍ ഡോ.ജോബിന്‍ ജി.ജോസഫ്, എഡിറ്റര്‍ ഡോ.റീന എന്‍.ആര്‍, മുന്‍ സംസ്ഥാന പ്രസിഡന്റ് ഡോ.ജി എസ്.വിജയകൃഷ്ണന്‍, ഡോ.അന്‍സല്‍ നബി എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.

ALSO READ:മനുഷ്യച്ചങ്ങലയില്‍ അണിനിരന്ന് ലക്ഷങ്ങള്‍; പ്രതിഷേധച്ചങ്ങല തീര്‍ത്ത് ഡിവൈഎഫ്‌ഐ

ചടങ്ങില്‍ വെച്ച് മികച്ച ഡോക്ടര്‍മാര്‍ക്കുള്ള അവാര്‍ഡുകള്‍ നേടിയ ഡോ.ആശാദേവി( അഡ്മിനിസ്‌ട്രേറ്റീവ് കേഡര്‍), ഡോ.ഗുജ്‌റാള്‍(സ്‌പെഷ്യാലിറ്റി കേഡര്‍), ഡോ.അനൂപ് സി.ഓ(ജനറല്‍ കേഡര്‍), ഡോ.സന്ദീപ് ഷേണായി, ഡോ.രാജി രാജന്‍ (സൂപ്പര്‍ സ്‌പെഷ്യാലിറ്റി കേഡര്‍) എന്നിവര്‍ മന്ത്രിയില്‍ നിന്നും പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. അമൃതകിരണം മെഡി ഐക്യു പ്രശ്‌നോത്തരിയില്‍ വിജയികളായ വിദ്യാര്‍ത്ഥികള്‍ക്കുള്ള പുരസ്‌കാരങ്ങളും ക്യാഷ് അവാര്‍ഡും മന്ത്രി സമ്മാനിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News