പുതുപ്പള്ളി കൈതേപ്പാലം മൃഗാശുപത്രിയില്‍ സതിയമ്മ ജോലി നേടിയത് വ്യാജ രേഖ ചമിച്ചിട്ടാണെ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി ലിജിമോൾ ഐശ്വര്യ കുടുംബശ്രീ മുന്‍ അംഗമായ ലിജിമോള്‍. വ്യാജരേഖ ചമച്ച് ജോലി നേടാൻ ഉദ്യോഗസ്ഥർ കൂട്ട് നിന്നുവെന്നും തന്‍റെ പേര് ഉപയോഗിച്ച് സര്‍ക്കാരിന്‍റെ പണം അപഹരിച്ചെന്നും ലിജിമോള്‍ പരാതിയില്‍ പറയുന്നു.
ALSO READ: വൈദ്യുതി കരുതലോടെ ഉപയോഗിക്കണം; മന്ത്രി കെ കൃഷ്ണൻകുട്ടി
നാലുവർഷം മുൻപ് കുടുംബശ്രീയുടെ സെക്രട്ടറിയായിരുന്നു. അതിനുശേഷം കുടുംബശ്രീയിൽ നിന്നും രാജിവെച്ചു. കഴിഞ്ഞ നാല് വര്‍ഷത്തില്‍ ഒരിക്കല്‍ പോലും മൃഗാശുപത്രിയില്‍ പോവുകയോ ജോലിക്ക് അപേക്ഷിക്കുകയോ ജോലി ചെയ്യുകയോ ശമ്പളം വാങ്ങുകയോ ചെയ്തിട്ടില്ലെന്നും അവര്‍ പറഞ്ഞു. ഐശ്വര്യ കുടുംബശ്രീ പ്രസിഡന്‍റ് സുധാമോള്‍, സെക്രട്ടറി ജാനമ്മ വ്യാജരേഖ ചമയ്ക്കാന്‍ കൂട്ടുനിന്ന് അസിസ്റ്റന്‍റ് ഫീല്‍ഡ് ഓഫീസര്‍ ബിനുമോന്‍ എന്നിവര്‍ സംഭവത്തില്‍ കുറ്റക്കാരാണെന്നും ലിജിമോള്‍ പരാതിയില്‍ ആരോപിച്ചു.
മണിപ്പൂർ നിയമസഭാ സമ്മേളനം; 10 കുക്കി എംഎൽഎമാർ പങ്കെടുക്കില്ല
ആള്‍മാറാട്ടം, വ്യാജരേഖ ചമയ്ക്കല്‍, പണാപഹരണം, വഞ്ചന, ജോലി തട്ടിയെടുക്കല്‍ എന്നീ കുറ്റകൃത്യങ്ങളില്‍ പ്രതികളുടെ പേരില്‍ കേസെടുക്കണമെന്ന് ലിജിമോള്‍ ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here