ഇന്ത്യയുടെ സാത്വിക്- ചിരാഗ് സഖ്യത്തിന് തായ്‌ലന്‍ഡ് ഓപ്പണ്‍ കിരീടം

ഇന്ത്യയുടെ സാത്വിക് സായ്രാജ് റാന്‍കിറെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യം സൂപ്പര്‍ ജോഡി തായ്ലന്‍ഡ് ഓപ്പണ്‍ സൂപ്പര്‍ 500 ബാഡ്മിന്റണ്‍ പോരാട്ടത്തില്‍ കിരീടം സ്വന്തമാക്കി. ഫൈനലില്‍ ചൈനയുടെ ചെന്‍ ബോ യങ്- ലിയു യി സഖ്യത്തെ വീഴ്ത്തിയാണ് ഇന്ത്യന്‍ സഖ്യത്തിന്റെ കിരീട നേട്ടം. സ്‌കോര്‍: 21-15, 21-15 എന്ന സ്‌കോറിനു അനായാസ മുന്നേറ്റമാണ് സഖ്യം നടത്തിയത്. 46 മിനിറ്റുകള്‍ മാത്രമാണ് മത്സരം നീണ്ടത്.

കരിയറില്‍ സൂപ്പര്‍ സഖ്യം സ്വന്തമാക്കുന്ന രണ്ടാം തായ്ലന്‍ഡ് ഓപ്പണ്‍ കിരീടമാണിത്. നേരത്തെ 2019ലാണ് സാത്വിക്- ചിരാഗ് സഖ്യം ഇവിടെ ആദ്യമായി ചാമ്പ്യന്‍മാരായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News