കൊറിയ ഓപ്പണ്‍ സൂപ്പര്‍-500 ടൂര്‍ണമെന്റ്; കിരീടം ചൂടി ഇന്ത്യയുടെ സാത്വിക് സായ് രാജ്-ചിരാഗ് ഷെട്ടി സഖ്യം

കൊറിയ ഓപ്പണ്‍ സൂപ്പര്‍-500 ടൂര്‍ണമെന്റില്‍ കിരീടം ചൂടി ഇന്ത്യയുടെ സാത്വിക് സായ് രാജ്-ചിരാഗ് ഷെട്ടി സഖ്യം. ഫൈനലില്‍ ഇന്തോനേഷ്യയുടെ ലോക ഒന്നാം നമ്പര്‍ ജോഡികളെ മറികടന്നാണ് ഇന്ത്യയുടെ കിരീട നേട്ടം.

Also Read- 18കാരിയെ സ്ത്രീകൾ പുരുഷന്മാർക്ക് കൈമാറി; മണിപ്പൂർ കൂട്ടബലാത്സംഗത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എഫ് ഐ ആർ

വീറും വാശിയും ഏറിയ മത്സരത്തിനാണ് കൊറിയന്‍ ബാഡ്മിന്റണ്‍ ഓപ്പണ്‍ ഫൈനല്‍ വേദി സാക്ഷ്യം വഹിച്ചത്. ഫൈനലില്‍ ഇന്തോനേഷ്യയുടെ ലോക ഒന്നാം നമ്പര്‍ ജോഡികളായ ഫജര്‍ അല്‍ഫിയന്‍-മുഹമ്മദ് റിയാന്‍ അര്‍ഡിയാന്റോ ടീമിനെയാണ് ഫൈനലില്‍ മുട്ടുകുത്തിച്ചത്. ആദ്യ സെറ്റില്‍ തോറ്റ ഇന്ത്യ, ആത്മവിശ്വാസം നഷ്ടപ്പെടാതെ പിന്നീടുള്ള രണ്ടു സെറ്റുകളും പിടിച്ചെടുക്കുകയായിരുന്നു.

Also Read- ‘പ്രതികരിക്കാന്‍ ഒരാഴ്ച പോലും വൈകരുതായിരുന്നു, പ്രധാനന്ത്രിയുടെ പ്രയോരിറ്റി അനുചിതം’; വിമര്‍ശിച്ച് ബിജെപി എംഎല്‍എ

ലോക റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തുള്ള ചൈനയെ സെമിയില്‍ മറികടന്നാണ് ചിരാഗ് ഷെട്ടി – സ്വാത്വിക്ക് സായ് രാജ് സഖ്യം ഫൈനലില്‍ പ്രവേശിച്ചത്. ഫൈനല്‍ മത്സരം ജയിച്ച ശേഷം ഇരുവരും ചെയ്ത നൃത്ത ചുവടുകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. നേരത്തേ ചിരാഗ് ഷെട്ടി – സ്വാത്വിക്ക് സായ് രാജ് സഖ്യം ഇന്തോനേഷ്യ ഓപ്പണും സ്വിസ്സ് ഓപ്പണും സ്വന്തമാക്കിയിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News