സത്യപാല്‍ മാലിക്കിന് സിബിഐ നോട്ടീസ്

മുൻ ജമ്മു കശ്മീർ ഗവർണർ സത്യപാൽ മാലിക്കിന് സിബിഐയുടെ നോട്ടീസ്. റിലയൻസ് ഇൻഷുറൻസ് അഴിമതിയുമായി ബന്ധപ്പെട്ട് ഏപ്രിൽ 28ന് ഹാർജരാകാൻ നിർദേശിച്ചാണ് നോട്ടീസ്. കേസിലെ സാക്ഷിയായാണ് മാലിക്കിനെ സിബിഐ ചോദ്യംചെയ്യുന്നതെന്നാണ് റിപ്പോർട്ട്. ചില വ്യക്തതകൾക്കുവേണ്ടിയാണ് തന്നെ സിബിഐ വിളിപ്പിച്ചതെന്നി അദ്ദേഹം ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. ചിലകാര്യങ്ങളിൽ തന്റെ സാന്നിധ്യത്തിലവർക്ക് ചില വ്യക്തതവേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജമ്മു കശ്മീർ ഗവർണറായിരിക്കെ 2018-ൽ അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ കരാർ മാലിക് റദ്ദാക്കിയിരുന്നു. ജമ്മുകശ്‍മീരിലെ സർക്കാർ ഉദ്യോഗസ്ഥർക്കും കുടുംബങ്ങൾക്കുമായുള്ള ഇൻഷുറൻസ് പദ്ധതിയുടെ പേരിലുള്ള അഴിമതിയുമായി ബന്ധപ്പെട്ടാണ് സിബിഐ കേസെടുത്തിരിക്കുന്നത്. റിലയൻസ് ജനറൽ ഇൻഷുറൻസ്, ട്രിനിറ്റി റീഇൻഷുറൻസ് ബ്രോക്കേഴ്‌സുമായി ചേർന്ന് അഴിമതി നടത്തിയെന്നാണ് കേസ്. സിബിഐ നടപടിക്ക് ശേഷം ഇൻഷുറൻസ് പദ്ധതിയിൽ അഴിമതിയുണ്ടെന്ന് സത്യപാൽ മാലിക് ഉന്നയിച്ചിരുന്നു.

മൂന്നരലക്ഷം ജീവനക്കാർക്ക് ആരോഗ്യ സുരക്ഷ ഒരുക്കുന്ന ഇൻഷുറൻസ് പദ്ധതി 2018 സെപ്റ്റംബറിലാണ് ആരംഭിച്ചത്. എന്നാൽ ഒരുമാസത്തിനകം ഈ പദ്ധതി ഗവർണറായിരുന്ന സത്യപാൽ മാലിക് റദ്ദാക്കിയിരുന്നു. ഈ പദ്ധതിയുമായി ബന്ധപ്പെട്ട ഫയലുകൾ നേരിട്ട് പരിശോധിച്ചുവെന്നും കരാർ തെറ്റാണെന്ന് മനസിലായതോടെ റദ്ദാക്കുകയായിരുന്നുവെന്നും മാലിക് പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News