ആര്‍എല്‍വി രാമകൃഷ്ണനെ അധിക്ഷേപിച്ച കേസ്; സത്യഭാമ ഇന്ന് കോടതിയില്‍ ഹാജരായേക്കും

മോഹിനിയാട്ടം കലാകാരന്‍ ആര്‍എല്‍വി രാമകൃഷ്ണനെ അധിക്ഷേപിച്ച കേസില്‍ നൃത്താധ്യാപിക സത്യഭാമ ഇന്ന് കോടതിയില്‍ ഹാജരായേക്കും.കേസ് പരിഗണിക്കുന്ന തിരുവനന്തപുരം എസ്.സി എസ്.റ്റി കോടതിയില്‍ രാവിലെ പത്തരയോടെ ഹാജരാകുമെന്നാണ് വിവരം.

ALSO READ:  അതിജീവിതയുടെ വ്യക്തിവിവരങ്ങള്‍ വെളിപ്പെടുത്തി ; മുന്‍ ഡിജിപി സിബി മാത്യൂസിനെതിരെ കേസ്

സത്യഭാമ ഒരാഴ്ചക്കുളളില്‍ കേസ് പരിഗണിക്കുന്ന കോടതിയില്‍ ഹാജരാകണമെന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീര്‍പ്പ് കല്‍പ്പിക്കവേ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ആര്‍.എല്‍.വി രാമകൃഷ്ണനെതിരെ സത്യഭാമ ജാതി അധിക്ഷേപം നടത്തിയത്. പട്ടികജാതി പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമം പ്രകാരം ജാമ്യമില്ലാ വകുപ്പ് ചേര്‍ത്താണ് തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News