ആർഎൽവി രാമകൃഷ്ണൻ എന്ന കലാകാരനെ അധിക്ഷേപിച്ച നർത്തകി സത്യഭാമ ബിജെപി അംഗത്വമെടുക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. 2019 ലെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. നിറത്തിന്റെ പേരിൽ രാമകൃഷ്ണനെ അധിക്ഷേപിച്ച സത്യഭാമയുടെ രാഷ്ട്രീയം ഏതാണെന്ന തരത്തിലുള്ള ചർച്ചകൾ സമൂഹ മാധ്യമങ്ങളിലും മറ്റും സജീവമായിരുന്നു. ഇതിനിടയിലാണ് ഇവർ ബിജെപി അംഗത്വമെടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്.
ALSO READ: ‘ജാഗ്രത പാലിക്കണം’ : കസ്റ്റഡിയില്‍ നിന്നും കെജ്‌രിവാളിന്റെ സന്ദേശം
വലിയ പ്രതിഷേധമാണ് സത്യഭാമക്കെതിരെ വിദ്വേഷ പരാമർശത്തിന് ശേഷം ഉയർന്നത്. രാഷ്ട്രീയ നേതാക്കളും സിനിമാ താരങ്ങളും വരെ ആർഎൽവി രാമകൃഷ്ണനെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു. കറുത്ത നിറമുള്ളവർ മോഹിനിയാട്ടം തുടങ്ങിയ കലകൾ അവതരിപ്പിക്കുന്നത് അരോചകമാണെന്നും, സൗന്ദര്യം ഉള്ളവർക്ക് ( സത്യഭാമമാരുടെ മുന്നിൽ വെളുത്തു തുടുത്തവർക്ക് ) മാത്രമേ മോഹിനിയാട്ടം കളിക്കാൻ യോഗ്യതയുള്ളൂ എന്നുമായിരുന്നു ഒരു അഭിമുഖത്തിൽ സത്യഭാമ പറഞ്ഞത്. ആർഎൽവി രാമകൃഷ്ണൻ എന്ന കലാകാരനേയും ഇവർ ഈ അധിക്ഷേപ പരാമർശത്തിൽ ഉൾപ്പെടുത്തിയിരുന്നു.
അതേസമയം, വിവാദ പരാമർശത്തിൽ സത്യഭാമക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ സംഭവത്തിൽ കേസെടുത്തിരുന്നു. കലാമണ്ഡലം അടക്കമുള്ള സ്ഥാപനങ്ങളും മറ്റും ഈ വിഷയത്തിൽ സത്യഭാമക്കെതിരെ പ്രതികരിച്ചിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here