അടുത്ത ജന്മത്തിൽ പൂണുലിട്ട ബ്രാഹ്മണനായി ജനിക്കണമെന്ന സുരേഷ് ഗോപിയുടെ പരാമർശം ഏറെ വിവാദങ്ങൾ ഉണ്ടാക്കിയ ഒന്നായിരുന്നു. ഈ പരാമർശത്തിനെതിരെ നിരവധി പേരാണ് വിമർശനവുമായി എത്തിയത്. ബ്രഹ്മാണ മേധാവിത്വത്തോടുള്ള സുരേഷ് ഗോപിയുടെ വിധേയത്വത്തിനു ഒരു തിരിച്ചടി എന്ന രീതിയിൽ സത്യജിത് റായ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികൾ ചെയ്ത ഒരു കാര്യമാണ് സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്.
അംബേദക്കറിന്റെ ‘ജാതി ഉന്മൂലനം’ എന്ന പുസ്തകം സുരേഷ് ഗോപിക്ക് നൽകിയിരിക്കുകയാണ് വിദ്യാർത്ഥികൾ. ഇതിന്റെ ചിത്രം പങ്കുവെച്ചാണ് സുരേഷ് ഗോപിയുടെ വിവാദമായ ഈ പരാമർശത്തെ സോഷ്യൽമീഡിയ ബന്ധപ്പെടുത്തുന്നത്. അടുത്ത ജന്മത്തിൽ പൂണുലിട്ട ബ്രാഹ്മണനായി ജനിക്കാൻ ആഗ്രഹിക്കുന്ന സുരേഷ് ഗോപിയ്ക്ക് ഈ ജന്മത്തിൽ തന്നെ സത്യജിത് റായ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികൾ ജാതി ഉന്മൂലനം കൊടുത്തിട്ടുണ്ട് എന്നാണ് കുറിപ്പ് പ്രചരിക്കുന്നത് . അംബ്ദേക്കറിന്റെ ബുക്ക് വാങ്ങിയതിന്റെ ഇഷ്ടമില്ലായ്മയും ഫോട്ടോയിൽ അദ്ദേഹത്തിന്റെ മുഖത്ത് കാണാമെന്നും പറയുന്നുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here