അറസ്റ്റ് തന്നെ, പ്രതികാര നടപടിയെന്ന് സത്യപാൽ മാലിക്

ദില്ലി പൊലീസിന്റേത് പ്രതികാര നടപടിയെന്ന് സത്യപാൽ മാലിക്. അറസ്റ്റ് തന്നെയാണ് നടന്നതെന്നും മുൻ ജമ്മുകശ്മീർ ഗവർണർ പ്രതികരിച്ചു. തെരഞ്ഞെടുപ്പ് വരെ ഇത്തരം പ്രവണതകൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു. സത്യപാൽ മാലിക്കിന് പിന്തുണ പ്രഖ്യാപിച്ച് ആർകെ പുരത്ത് ഖാപ് പഞ്ചായത്ത് യോഗം ചേരാനിരിക്കെയായിരുന്നു അറസ്റ്റ് എന്നായിരുന്നു റിപ്പോർട്ടുകൾ. ഇതിലും വലിയ യോഗം ഹരിയാനയിൽ നടക്കുമെന്നും അതിലും താൻ പങ്കെടുക്കുമെന്നും സത്യപാൽ മാലിക് കൂട്ടിച്ചേർത്തു. സത്യപാൽ മാലിക് പൊലീസ് സ്റ്റേഷനിൽ നിന്നും മടങ്ങി.

സത്യപാൽ മാലിക്കിനെയും പിന്തുണ അറിയിച്ച് എത്തിയവരെയും പൊലീസ് പിടികൂടിയെന്നാണ് കർഷക നേതാക്കൾ ആരോപിച്ചത്. അതേസമയം, അനുയായികൾക്കൊപ്പം ആർകെ പുരം പൊലീസ് സ്റ്റേഷനിൽ സത്യപാൽ മാലിക് സ്വമേധയാ വന്നതാണെന്നാണ് ദില്ലി പൊലീസിന്റെ വിശദീകരണം. സ്വന്തം കാറിലാണ് സത്യപാൽ മാലിക് വന്നതെന്ന് സൗത്ത് വെസ്റ്റ്‌ ഡിസിപി സി. മനോജ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News